ബിപി നിയന്ത്രിക്കുന്നതിന് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടുമുള്ള അകാല മരണത്തിന് ഒരു പ്രധാന കാരണമാണ്. ബിപി നിയന്ത്രിക്കാതെയിരിക്കുന്നത് , ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഏഴ് വഴികളെ കുറിച്ചാണ് ഇനി പറയുന്നത്...

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടുമുള്ള അകാല മരണത്തിന് ഒരു പ്രധാന കാരണമാണ്. ബിപി നിയന്ത്രിക്കാതെയിരിക്കുന്നത് , ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഏഴ് വഴികളെ കുറിച്ചാണ് ഇനി പറയുന്നത്...
ഉപ്പ് ഭക്ഷണത്തിന് രുചി കൂട്ടും, പക്ഷേ ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും
രക്തസമ്മർദ്ദ നിയന്ത്രണത്തിനായി പ്രതിദിനം 1,500 മില്ലിഗ്രാമിൽ താഴെ സോഡിയം നിലനിർത്തേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക.
DASH ഡയറ്റ് ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക.
അവക്കാഡോ, ചീര, ബീൻസ് എന്നിവ കൂടുതലായി കഴിക്കുക
പൊട്ടാസ്യം അധിക സോഡിയം പുറന്തള്ളുകയും രക്തക്കുഴലുകളെ വിശ്രമിക്കുകയും ചെയ്യുന്നു. വാഴപ്പഴം, അവക്കാഡോ, ചീര, ബീൻസ് എന്നിവ കൂടുതലായി കഴിക്കുക.
ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്.
എയറോബിക് വ്യായാമം, നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കും. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്.
സമ്മർദ്ദം ബിപി കൂട്ടുന്നതിന് കാരണമാകുന്നു
വിട്ടുമാറാത്ത സമ്മർദ്ദം ബിപി കൂട്ടുന്നതിന് കാരണമാകുന്നു. സ്ട്രെസ് കുറയ്ക്കാൻ ആഴത്തിലുള്ള ശ്വസനം, ധ്യാനം എന്നിവ ശീലമാക്കുക.
മദ്യപാനം പരിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക
അമിതമായ മദ്യപാനം ബിപി വർദ്ധിപ്പിക്കും. അതിനാൽ മദ്യപാനം പരിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

