MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Asian Games
Masappadi Case
Bigg Boss Season 8
US - Iran Conflict
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • അൽഷിമേഴ്സ് ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ

അൽഷിമേഴ്സ് ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ

എല്ലാ വർഷവും സെപ്റ്റംബർ 21-ന് 'ലോക അൽഷിമേഴ്സ് ദിനം' (World Alzheimer's Day) ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം തുടങ്ങിയത്.

2 Min read
Author : Resmi Sreekumar
Published : Sep 21 2026, 11:38 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
അൽഷിമേഴ്സ് ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ
Image Credit : stockPhoto

അൽഷിമേഴ്സ് ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ

എല്ലാ വർഷവും സെപ്റ്റംബർ 21-ന് 'ലോക അൽഷിമേഴ്സ് ദിനം' (World Alzheimer's Day) ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം തുടങ്ങിയത്. അൽഷിമേഴ്സ് രോഗം എന്നത് ഓർമ്മശക്തി, ചിന്താശേഷി, ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ക്രമേണ നശിപ്പിക്കുന്ന, ഒരു മസ്തിഷ്ക രോഗമാണ്. ഡിമെൻഷ്യ കേസുകളിൽ 60% മുതൽ 80% വരെ ഇതിനാലാണ് ഉണ്ടാകുന്നത്. ഡിമെൻഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം അൽഷിമേഴ്‌സ് രോഗമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
കാലക്രമേണ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു.
Image Credit : stockPhoto

കാലക്രമേണ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു.

തലച്ചോറിൽ അമിലോയിഡ് പ്ലാക്കുകൾ ന്യൂറോഫിബ്രില്ലറി ടാംഗിളുകൾ എന്നീ രൂപങ്ങളിൽ പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നതോടെ ആരംഭിക്കുന്ന ഒരു ജൈവിക പ്രക്രിയയാണ് അൽഷിമേഴ്‌സ് രോഗം. ഇത് കാലക്രമേണ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു.

Related Articles

Related image1
Now Playing
ബ്രെയിൻ ചിപ്പിന് അനുമതി നൽകി ചൈന; തീരുമാനമെടുത്ത ആദ്യ രാജ്യം | Brain Chip | China | Brain implant
Related image2
World Brain Tumour Day 2026: ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
39
ഡിമെൻഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം അൽഷിമേഴ്‌സ് രോഗമാണ്.
Image Credit : stockPhoto

ഡിമെൻഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം അൽഷിമേഴ്‌സ് രോഗമാണ്.

അമേരിക്കയിൽ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏകദേശം 6.9 ദശലക്ഷം ആളുകൾ അൽഷിമേഴ്സ് രോഗം ബാധിച്ചവരാണ്. ഇവരിൽ 70 ശതമാനത്തിലധികം പേരും 75 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ഡിമെൻഷ്യ ബാധിതരിൽ 60 മുതൽ 70 ശതമാനം വരെ ആളുകൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

49
തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നത് നിർജലീകരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാം
Image Credit : stockPhoto

തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നത് നിർജലീകരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാം

അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറന്നുപോകുന്നത് ഉൾപ്പെടുന്നു. കാലക്രമേണ, ഈ രോഗം ഗുരുതരമായ ഓർമ്മശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള വ്യക്തിയുടെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ച ഘട്ടത്തിൽ, തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നത് നിർജലീകരണം, പോഷകാഹാരക്കുറവ് അല്ലെങ്കിൽ അണുബാധ എന്നിവയ്ക്ക് കാരണമായേക്കാം. ഇത്തരം സങ്കീർണതകൾ മരണത്തിലേക്ക് നയിച്ചേക്കാം.

59
പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വയ്ക്കുകയോ ചെയ്യുന്നത്
Image Credit : stockPhoto

പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വയ്ക്കുകയോ ചെയ്യുന്നത്

പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്, പുതിയ ആള്‍ക്കാരെ പരിചയപ്പെടുമ്പോള്‍ പേരുകള്‍ ഓര്‍ത്തുവെക്കാനുള്ള ബുദ്ധിമുട്ട്, ജോലി സ്ഥലത്തും മറ്റും ജോലി ചെയ്തുതീര്‍ക്കാന്‍ നേരിടുന്ന വെല്ലുവിളികള്‍, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വയ്ക്കുകയോ ചെയ്യുന്നത് എന്നിവ അൽഷിമേഴ്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

69
ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ വിവരങ്ങൾ ഓർത്തുെവക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്
Image Credit : Getty

ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ വിവരങ്ങൾ ഓർത്തുെവക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്

മുതിർന്നവരിലും കാര്യങ്ങൾ കൃത്യമായി ഓർത്തുെവക്കാനും പ്ലാൻ ചെയ്യാനും ജോലി കൃത്യസമയത്ത് തീർക്കാനും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതും മറവി രോ​ഗത്തിന്റെ ലക്ഷണമാണ്. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ വിവരങ്ങൾ ഓർത്തുെവക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

79
പഠിച്ച സ്‌കൂളും കോളേജും ഏതാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക
Image Credit : Getty

പഠിച്ച സ്‌കൂളും കോളേജും ഏതാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക

ഒരാളെക്കുറിച്ചുള്ള മുന്‍കാലവിവരങ്ങളോ സംഭവങ്ങളോ മറക്കുക, സ്വന്തം മേല്‍വിലാസമോ ഫോണ്‍നമ്പറോ മറന്നുപോവുക, പഠിച്ച സ്‌കൂളും കോളേജും ഏതാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള മാറ്റം, സംശയം വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നിവയെല്ലാം മറവിരോ​ഗത്തിന്റെ ലക്ഷണങ്ങളാണെന്ന് വിദ​ഗ്ധർ പറയുന്നു.

89
ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും.
Image Credit : Getty

ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും.

അല്‍ഷിമേഴ്സിന്റെ അവസാന ഘട്ടമാകുന്നതോടെ രോഗികള്‍ക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടുന്നു. ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും. പ്രായമാണ് ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യത ഘടകം. രോഗികളിൽ അൽഷിമേഴ്‌സ് രോഗനിർണയം നടത്തുന്ന വ്യക്തികളിൽ ഭൂരിഭാഗവും 65 വയസ്സിനു മുകളിലുള്ളവരാണ്.

99
വാക്കുകൾ ഉച്ചരിക്കുന്നതിലോ സംഭാഷണത്തിലോ ഉള്ള തെറ്റുകൾ
Image Credit : Getty

വാക്കുകൾ ഉച്ചരിക്കുന്നതിലോ സംഭാഷണത്തിലോ ഉള്ള തെറ്റുകൾ

നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ ഉള്ള സങ്കീർണ്ണമായ ഒരു അവയവമാണ് മസ്തിഷ്കം. അൽഷിമേഴ്‌സ് രോഗബാധിതരിൽ ഈ മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഇത് രോഗികളുടെ തലച്ചോറിന്റെ ആരോ​ഗ്യത്തെ ബാധിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 

Latest Videos
Recommended Stories
Recommended image1
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
Recommended image2
പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന 10 കാര്യങ്ങൾ
Recommended image3
കുടലിന്റെ ആരോ​ഗ്യം നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ
Related Stories
Recommended image1
Now Playing
ബ്രെയിൻ ചിപ്പിന് അനുമതി നൽകി ചൈന; തീരുമാനമെടുത്ത ആദ്യ രാജ്യം | Brain Chip | China | Brain implant
Recommended image2
World Brain Tumour Day 2026: ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved