MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ തകര്‍ത്തു; സിപിഎം കേന്ദ്രകമ്മറ്റി ഓഫീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ തകര്‍ത്തു; സിപിഎം കേന്ദ്രകമ്മറ്റി ഓഫീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് ആക്രമിക്കുകയും (Rahul Gandhi MP's Office Attack) മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്ത് ദില്ലി സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളിലായി നാഷണല്‍ ഹെറാല്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റെ ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദിവസങ്ങളിലെല്ലാം തന്നെ ദില്ലി ജന്തര്‍ മന്തിറില്‍ കോണ്‍ഗ്രസ് പ്രതിഷേധം തീര്‍ത്തു. ദില്ലി പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. ഒരു വേള എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബഫര്‍ സോണ്‍ വിഷയം ഉന്നയിച്ച് വയനാടില്‍ സിപിഐ(എം)ന്‍റെ വിദ്യാര്‍സ്ഥി സംഘടനയായ എസ്ഐഐ വയനാട് എം പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത്. ഇതേ തുടര്‍ന്ന് സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന് ദില്ലി പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയായിരുന്നു. തിരുവന്തപുരം എകെജി സെന്‍ററിനും ഇന്നലെ രാത്രി മുതല്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ വടിവേല്‍ പി, ദീപു എം നായര്‍, വയനാട്ടില്‍ നിന്നും പ്രതീഷ് കപ്പോത്ത്, തിരുവനന്തപുരത്ത് നിന്നും സജയന്‍ എന്നിവരാണ് ചിത്രങ്ങളെടുത്തത്.  

4 Min read
Web Desk
Published : Jun 25 2022, 01:40 PM IST| Updated : Jun 25 2022, 01:55 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
120

എംപിയുടെ ഓഫീസ് അക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അവിഷിത്ത് എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

220

നിലവില്‍ അവിഷിത്ത് തന്‍റെ സ്റ്റാഫ് അല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങള്‍ അവിഷിത്ത് ഒഴിവായെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. മുന്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. അവിഷിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. 

 

320

അക്രമ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാന സർക്കാർ  ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്‍റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക്  നൽകിയ നിർദ്ദേശം.

420

ഇതിനിടെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അറിയിച്ചു. വയനാട് എസ് എഫ് ഐ യുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

520

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. എന്നാല്‍, അവസരം മുതലെടുത്ത് എസ്എഫ്ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

620

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. 

720

ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ പി ജയരാജനും ജില്ലാ കമ്മറ്റിയുടെ നടപടിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ പി ജയരാജൻ പറഞ്ഞത്. ഇതിനിടെ, ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.

820

എം പി ഓഫീസ് ആക്രമണത്തിലൂടെ ബിജെപിക്ക് സന്തോഷം നൽകുന്ന കാര്യമാണ് സിപിഎം ഇന്നലെ ചെയ്തതെന്നും കെ മുരളീധരന്‍ ആരോപിച്ചു. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കും.  ഇന്ദിര ഭവൻ അക്രമത്തിന് പിന്നാലെ ആണ് എംപി ഓഫീസ് അക്രമം നടന്നത്.

920

നേരത്തെ യുഎഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്രബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെത്ത് കേസിലെ പ്രതിപട്ടികയിലുള്ള സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തി. വിമാനയാത്രയിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്നു. 

1020

ഇതിന് പിന്നാലെ തിരുവനന്തപുരം കെപിസിസി ഓഫീസ് ആസ്ഥാന മന്ദിരത്തിലേക്കും പ്രതിപക്ഷ നേതാവിന്‍റെ ഔദ്ധ്യോഗിക വസതിയിലേക്കും സിപിഐ(എം) ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. 

1120

ഈ വിഷയത്തില്‍ ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. ഇതിനെ പാര്‍ട്ടി നിയമപരമായി സംരക്ഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.  അത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സിപിഎം ആയിരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

1220

ഇന്നലെ രാത്രി തന്നെ സംസ്ഥാനവ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവ‍ർത്തകർ രംഗത്തെത്തി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. രാത്രി തന്നെ ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ പ്രതിഷേധിച്ചു. 

1320

ഇന്നലെ തന്നെ വയനാട്ടിൽ തുടങ്ങിയ പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചിരുന്നു. ദില്ലിയിലെ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസാണ് മാർച്ച് നടത്തിയത്. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

1420

പാലക്കാട്‌ നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്‍റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ർത്തകർ ഏറെ നേരം നിലയുറപ്പിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. 

1520

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് നരേന്ദ്രമോദിയെയും സംഘപരിവാറിനെയും ബി ജെ പിയെയും സുഖിപ്പാനായിരുന്നോ എന്ന ചോദ്യമുയർത്തിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം കടുപ്പിച്ചത്. എസ്എഫ്ഐ നടപടി ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന അക്രമത്തിന്‍റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടു. 

1620

രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത കുറ്റകൃത്യങ്ങളുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തു വരുമ്പോൾ ഇടതുപക്ഷത്തിന്‍റെ സമനില തെറ്റിപ്പോകുന്നത് സ്വാഭാവികമാണ്. എന്നാൽ, സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും മാത്രം ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കിയുള്ള വിഷയത്തിൽ ഇതിനോടകം തന്നാൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിക്കഴിഞ്ഞ എംപിയുടെ ഓഫീസ് തല്ലി തകർക്കുന്ന ഒരു യുവജന വിദ്യാർത്ഥി പ്രസ്ഥാനം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് കെ സുധാകരന്‍ പരിഹസിച്ചു.

1720

ഈ വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ഈ കോടതി വിധിയിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ വിധിന്യായത്തിൽ സുപ്രീം കോടതി ആവശ്യപ്പെടുന്നതും അധികാരം നൽകുന്നതും സംസ്ഥാന സർക്കാരിനാണ്.

1820

വലിയ തോതിൽ ജനജീവിതത്തെ ബാധിക്കുന്ന പക്ഷം നേരിട്ട് സെൻട്രൽ എംപവേർഡ് കമ്മറ്റി (CEC)യെയോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാൻ സംസ്ഥാന സർക്കാരിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത് കെ സുധാകരന്‍ തന്‍റെ ഫേസ് ബുക് കുറിപ്പില്‍ എഴുതി.  

1920

ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ അവശ്യപ്പെട്ടു രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിട്ടുമുണ്ട്. ഇതെല്ലാം അറിയാമായിരുന്നിട്ടും കേരളത്തിന്‍റെ  മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് നിങ്ങൾ എംപിയുടെ ഓഫീസ് ആക്രമിച്ചതെങ്കിൽ കഴിവ് കെട്ടവനെങ്കിലും പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണ് എന്ന് ഓർമിപ്പിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. 

2020

സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. 

About the Author

WD
Web Desk
ബി.ജെ.പി.
CPM
കോൺഗ്രസ്
DYFI
കെപിസിസി
പിണറായി വിജയൻ
എസ്.എഫ്.ഐ.
വയനാട്
രാഹുൽ ഗാന്ധി

Latest Videos
Recommended Stories
Recommended image1
വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
Recommended image2
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി
Recommended image3
പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved