ഫ്രീസറിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ദീർഘകാലം കേടുവരാതിരിക്കാൻ വേണ്ടിയാണ് ഫ്രീസറിൽ നമ്മൾ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത്. ദിവസങ്ങളോളം കേടുവരാതെ ഇരിക്കുമെങ്കിലും ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു.

താപനില
തുല്യമായി ലഭിക്കുന്ന രീതിയിൽ ഫ്രീസറിലെ താപനില സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. 0 ഡിഗ്രിയിൽ സെറ്റ് ചെയ്തു വയ്ക്കുന്നതാണ് നല്ലത്.
അടച്ച് സൂക്ഷിക്കാം
ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ ഒരിക്കലും തുറന്ന് സൂക്ഷിക്കരുത്. ഇത് ഭക്ഷണം പെട്ടെന്ന് കട്ടപിടിക്കാൻ കാരണമാകുന്നു.
ലേബൽ ചെയ്യാം
ഫ്രീസറിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ലേബൽ ചെയ്തു വയ്ക്കാൻ ശ്രദ്ധിക്കണം. ഇത് സാധനങ്ങൾ പെട്ടെന്ന് എടുക്കാനും കേടുവരുന്നതിന് മുന്നേ ഉപയോഗിക്കാനും സഹായിക്കുന്നു.
ഭക്ഷണങ്ങളുടെ അളവ്
ഭക്ഷണ സാധനങ്ങൾ ഫ്രീസറിൽ ചെറിയ അളവിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് ഫ്രിഡ്ജ് അമിതമായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു.
ചൂടുള്ള ഭക്ഷണങ്ങൾ
ഭക്ഷണ സാധനങ്ങൾ ചൂടോടെ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. ഇത് മറ്റുഭക്ഷണങ്ങളെയും സാരമായി ബാധിക്കുന്നു. തണുപ്പിച്ചതിന് ശേഷം മാത്രം ഫ്രീസറിൽ സൂക്ഷിക്കാം.
ഐസ്
ഫ്രീസറിനുള്ളിൽ തണുപ്പ് കൂടുതലാണ്. അതിനാൽ തന്നെ ഇതിനുള്ളിൽ ഐസ് അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

