MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Lifestyle
  • ബജറ്റിൽ ഒതുങ്ങും, രുചിയൂറും; ഗോവയിൽ കറങ്ങുമ്പോൾ ഭക്ഷണം കഴിക്കാൻ പറ്റിയ ഇടങ്ങൾ

ബജറ്റിൽ ഒതുങ്ങും, രുചിയൂറും; ഗോവയിൽ കറങ്ങുമ്പോൾ ഭക്ഷണം കഴിക്കാൻ പറ്റിയ ഇടങ്ങൾ

ഗോവൻ യാത്രക്കിടെ പരമ്പരാഗത ഗോവൻ സീഫുഡ് കഴിക്കണോ അല്ലെങ്കിൽ അൽപം റൊമാൻ്റിക്കായി കടലോരത്തിരുന്ന് ഡിന്നർ ആയാലോ? രുചിയും അനുഭവവും സമ്മേളിക്കുന്ന റെസ്റ്റോറൻ്റുകൾ സൗത്ത് ​ഗോവയിൽ ഏറെയുണ്ട്. ഗോവൻ രുചികൾ ആസ്വദിക്കാനാകുന്ന സൗത്ത് ​ഗോവയിലെ മികച്ച ഇടങ്ങൾ അറിയാം.

2 Min read
Author : Deepu Divakaran
| Updated : Apr 29 2026, 05:26 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ട്രീടോപ്പ് തവ, അ​ഗോണ്ട
Image Credit : newsable

ട്രീടോപ്പ് തവ, അ​ഗോണ്ട

വിശാലമായ കടൽപരപ്പ് കണ്ട് സമാധാനത്തോടെ ഭക്ഷണം കഴിക്കണമെങ്കിൽ കടലോരത്തെ ഈ റെസ്റ്റോറൻ്റ് തിരഞ്ഞെടുക്കാം. സീഫുഡ് പ്ലേറ്ററുകൾക്കും കോക്ക്ടെയ്ലുകൾക്കും പേരുകേട്ട ഈ റെസ്റ്റോറന്റ്, മനോഹരമായ സൂര്യാസ്തമയ കാഴ്ച കണ്ട് രുചികൾ നുണയാൻ പറ്റിയ ഇടം കൂടിയാണ്.

29
പെൻ്റ​ഗൺ, മജോർഡ
Image Credit : newsable

പെൻ്റ​ഗൺ, മജോർഡ

താങ്ങാനാകുന്ന വിലയിൽ ​രുചിയേറിയ ​ഗോവൻ, ഇന്ത്യൻ, സീഫുഡ് വിഭവങ്ങൾ ആസ്വദിക്കാൻ പറ്റുന്ന റെസ്റ്റോറന്റാണ് പെൻ്റ​ഗൺ. കുടുംബത്തോടൊപ്പമാണ് ഭക്ഷണം കഴിക്കാൻ പദ്ധതിയിടുന്നതെങ്കിൽ ഇത് മികച്ച ഇടം തന്നെ.

Related Articles

Related image1
ജീവിതശൈലി മാറ്റങ്ങളും മെറ്റബോളിക് രോഗങ്ങളും കരളിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് തിരിച്ചറിയാൻ വൈകുന്നു ; വിദഗ്ധർ
Related image2
ഗോവൻ ദമ്പതികളുടെ വേറിട്ട സംരംഭം, നാട്ടുകാർക്കും കൈത്താങ്ങ്; ടൂറിസത്തിന് പുതിയ മുഖം നൽകി 'മേക്ക് ഇറ്റ് ഹാപ്പൻ'
39
കവറ്റിന ബൈ അവിനാഷ് മാ‍ർട്ടിൻസ്, ബെനൗലിം
Image Credit : newsable

കവറ്റിന ബൈ അവിനാഷ് മാ‍ർട്ടിൻസ്, ബെനൗലിം

പരമ്പരാ​ഗത ​ഗോവൻ രുചികൾ ആസ്വദിക്കാനാണ് ആ​ഗ്രഹമെങ്കിൽ കവറ്റിന നിങ്ങൾക്ക് മികച്ച ഡൈനിങ് അനുഭൂതി പകരും. തദ്ദേശീയ രുചികളും ആധുനിക പാചകരീതികളും കോർത്തിണക്കി ഷെഫ് അവിനാഷ് മാ‍ർട്ടിൻസ് ഒരുക്കുന്ന വിഭവങ്ങൾ ഭക്ഷണപ്രേമികൾക്ക് മികച്ച ഒരു ഓപ്ഷൻ തന്നെയാണ്.

49
ദ റെഡ് ജി‍ഞ്ചർ, കോൾവ
Image Credit : newsable

ദ റെഡ് ജി‍ഞ്ചർ, കോൾവ

ആഡംബര റിസോർട്ടിൽ സ്ഥിതിചെയ്യുന്ന ദ റെഡ് ജി‍ഞ്ചർ സൗത്ത് ​ഗോവയിൽ ഏഷ്യൻ വിഭവങ്ങൾ ആസ്വദിക്കാൻ പറ്റിയ ഇടമാണ്. സുഷി മുതൽ തായ് കറികൾ വരെ ലഭ്യമാകുന്ന ദ റെഡ് ജിഞ്ചറിലെ ചാരുതയാർന്ന അകത്തളങ്ങളും മികച്ച നിലവാരമുള്ള വിഭ​വങ്ങളും ഭക്ഷണപ്രേമികൾക്ക് പുതുമയാകും.

59
ദ ഫിഷർമൻസ് വാ‍ർഫ്, കാവെലോസിം
Image Credit : newsable

ദ ഫിഷർമൻസ് വാ‍ർഫ്, കാവെലോസിം

​ഗോവൻ, സീഫുഡ് വിഭവങ്ങളും കാഴ്ചാനുഭൂതിയും ഒരുമിക്കുന്ന പ്രമുഖ റെസ്റ്റോറൻ്റാണ് ദ ഫിഷർമൻസ് വാ‍ർഫ്. അസ്തമയ സൂര്യനെ കണ്ട് വിഭവങ്ങൾ ആസ്വദിക്കാൻ പറ്റിയ ഇടം. ഇവിടുത്തെ ഞണ്ടും മീൻ കറിയും ചോറുമൊക്കെ നിരവധി പേർക്ക് ഇഷ്ടപ്പെട്ടവയാണ്.

69
മാ‍ർട്ടിൻസ് കോർനർ, ബെറ്റാൽബാറ്റിം
Image Credit : newsable

മാ‍ർട്ടിൻസ് കോർനർ, ബെറ്റാൽബാറ്റിം

പരമ്പരാ​ഗത ​ഗോവൻ രുചികൾക്കും സീഫുഡിനും മികച്ച അന്തരീക്ഷത്തിനും പേരുകേട്ടതാണ് മാർട്ടിൻ കോർണർ. ഇവിടുത്തെ പ്രോൺ ബാൽചാവ്, റെച്ചിയാഡോ ഫിഷ്, ക്രാബ് മസാല എന്നിവ 'മസ്റ്റ് ട്രൈ' വിഭവങ്ങളാണ്. ​ഗോവയിലെ ഐകോണിക് റെസ്റ്റോറൻ്റുകളിൽ ഒന്നാണ് മാ‍ർട്ടിൻസ് കോർണർ.

79
ദ സതേൺ ഡെക്ക്, ബെനൗലിം
Image Credit : newsable

ദ സതേൺ ഡെക്ക്, ബെനൗലിം

കടലോരത്ത് ഒരു അടിപൊളി ഡൈനിങ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ ദ സതേൺ ഡെക്ക് ഒരു പറ്റിയ ഇടമാണ്. സീഫുഡ്, കോക്ക്ടെയിലുകൾ, ഡെസേട്ടുകൾ തുടങ്ങിയവ ഇവിടുത്തെ മെനുവിൽനിന്ന് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്.

89
ഗുഡ്ഫെല്ലാസ്, ബെനൗലിം
Image Credit : newsable

ഗുഡ്ഫെല്ലാസ്, ബെനൗലിം

ഗോവയിൽ എത്തി ഇറ്റാലിയൻ രുചികൾ ആസ്വദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഗുഡ്ഫെല്ലാസ് പറ്റിയ ഇടമാണ്. വുഡ് ഫയർഡ് പിസകൾ, ഫെഷ് പാസ്ത, ഇറ്റാലിയൻ രുചികൾ തുടങ്ങിയവ ഗുഡ്ഫെല്ലാസ് വിളമ്പിവരുന്നു. സൗത്ത് ​ഗോവയിൽ ​ഗോവൻ ഇതര ഡഡൈനിങ്ങിന് പറ്റിയ ഇടങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം.

99
സെസ്റ്റ് കഫെ, അ​ഗോണ്ട
Image Credit : newsable

സെസ്റ്റ് കഫെ, അ​ഗോണ്ട

സെസ്റ്റ് കഫെയിലെ ആരോ​ഗ്യപ്രദമായ ബ്രേക്ക്ഫാസ്റ്റും ബ്രഞ്ചും ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ടവയാണ്. സ്മൂത്തി ബൗൾ, ഷക്ഷുക, പാൻകേക്ക്, ആർട്ടിസനൽ കോഫി എന്നിവ ഭക്ഷണപ്രേമികളെ കഫെയിലേക്ക് ആകർഷിക്കുന്നു.

About the Author

DD
Deepu Divakaran
ഭക്ഷണം
യാത്ര
സഞ്ചാരം
ഗോവ

Latest Videos
Recommended Stories
Recommended image1
ഗോവൻ ദമ്പതികളുടെ വേറിട്ട സംരംഭം, നാട്ടുകാർക്കും കൈത്താങ്ങ്; ടൂറിസത്തിന് പുതിയ മുഖം നൽകി 'മേക്ക് ഇറ്റ് ഹാപ്പൻ'
Recommended image2
എസി നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
Recommended image3
വേനൽക്കാലത്ത് ചർമ്മത്തെ നശിപ്പിക്കുന്ന തെറ്റുകൾ; ഇവ ഒഴിവാക്കാം
Related Stories
Recommended image1
ജീവിതശൈലി മാറ്റങ്ങളും മെറ്റബോളിക് രോഗങ്ങളും കരളിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് തിരിച്ചറിയാൻ വൈകുന്നു ; വിദഗ്ധർ
Recommended image2
ഗോവൻ ദമ്പതികളുടെ വേറിട്ട സംരംഭം, നാട്ടുകാർക്കും കൈത്താങ്ങ്; ടൂറിസത്തിന് പുതിയ മുഖം നൽകി 'മേക്ക് ഇറ്റ് ഹാപ്പൻ'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved