- Home
- Entertainment
- Spice (Entertainment)
- എൻഡിഎ സെലിബ്രിറ്റി സ്ഥാനാർത്ഥികളെ ട്രോളി വൃദ്ധി വിശാലിന്റെ റീൽ; പ്രതികരിച്ച് അഖിൽ മാരാർ, വിമർശനം
എൻഡിഎ സെലിബ്രിറ്റി സ്ഥാനാർത്ഥികളെ ട്രോളി വൃദ്ധി വിശാലിന്റെ റീൽ; പ്രതികരിച്ച് അഖിൽ മാരാർ, വിമർശനം
അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ മണ്ഡലങ്ങളിൽ സജീവമായി തുടരുന്നുണ്ട്.

ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
ഏപ്രിൽ 7ന് ആയിരുന്നു തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നടന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
ഇതിൽ നിന്നുമുള്ളൊരു ചെറിയ റീൽ ചെയ്തിരിക്കുകയാണ് മലയാള സിനിമയുടെ ബാലതാരവും സോഷ്യൽ മീഡിയ താരവുമായ വൃദ്ധി വിശാൽ.
ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
എൻഡിഎയുടെ സെലിബ്രിറ്റി സ്ഥാനാർത്ഥികളായ അഖിൽ മാരാർ, റോബിൻ രാധാകൃഷ്ണൻ, അഞ്ജലി നായർ എന്നിവരെ ട്രോളിക്കൊണ്ടുള്ളതാണ് വീഡിയോ.
ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ഫിലോമിനയുടെ ഡയലോഗിനൊപ്പം ഇവർ മൂന്ന് പേരുടേയും കലാശക്കൊട്ടിലെ രസകരമായ കാര്യങ്ങളും ഉൾക്കൊള്ളിത്താണ് റീൽ ചെയ്തിരിക്കുന്നത്. എപ്പോഴത്തേയും പോലെ ഈ റീലും വളരെ രസകരമായി തന്നെ വൃദ്ധി അവതരിപ്പിച്ചിട്ടുണ്ട്.
ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
ഇതിനകം അഞ്ച് മില്യണിലധികം പേരാണ് റീൽ കണ്ടിരിക്കുന്നത്. പിന്നാലെ പ്രതികരണവുമായി അഖിൽ മാരാരും രംഗത്ത് എത്തി. ഹൃദയത്തിന്റെ ഇമോജിയാണ് റീലിന് താഴെ അഖിൽ മാരാർ കമന്റായി രേഖപ്പെടുത്തിയത്. ഇതിന് വൃദ്ധി നന്ദിയും പറഞ്ഞിട്ടുണ്ട്.
ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
ഈ റീൽ തന്റെ സോഷ്യൽ മീഡിയയിൽ സ്റ്റോറിയായിട്ടും അഖിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. "അടിച്ചു കയറിവാ മുത്തേ" എന്നാണ് ഇതിനൊപ്പം അഖിൽ കുറിച്ചത്.
ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
അതേസമയം, റീൽ വീഡിയോയ്ക്ക് താഴെ വിമർശന കമന്റുകളും വരുന്നുണ്ട്.
ട്രോള്‍ റീലുമായി വൃദ്ധി വിശാല്‍
"ഇത് വളരെ മോശം, ഒരു പാർട്ടിയെയും മോശമാക്കാൻ കുഞ്ഞിനെ എടുക്കണ്ടായിരുന്നു", എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. "മകളേ വച്ച് സ്വന്തം രാഷ്ട്രീയബോധം പുറത്തുകാണിപ്പിക്കുന്ന മാതാപിതാക്കൾ"എന്നും വിമർശനം വരുന്നുണ്ട്.

