- Home
- Yatra
- Travel Tips (Yatra)
- ചുമ്മാ കേറിയങ്ങ് പോകല്ലേ...ആദ്യത്തെ ട്രെക്കിംഗ് അടിപൊളിയാക്കാം; ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ചുമ്മാ കേറിയങ്ങ് പോകല്ലേ...ആദ്യത്തെ ട്രെക്കിംഗ് അടിപൊളിയാക്കാം; ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
നിങ്ങൾ ആദ്യമായി ഒരു ട്രെക്കിംഗിന് തയ്യാറെടുക്കുകയാണെങ്കിൽ അത് സുരക്ഷിതവും ആസ്വാദ്യകരവുമായി മാറണം. ആദ്യ ട്രെക്കിംഗിൽ നേരിടാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളുണ്ട്. അവ ഒഴിവാക്കാൻ സഹായിക്കുന്ന ലളിതമായ ചില നുറുങ്ങുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

മെഡിക്കൽ പരിശോധന
ട്രെക്കിംഗിന് മുൻപ് ഒരു ഡോക്ടറെ കണ്ട് ലളിതമായ വൈദ്യപരിശോധന നടത്തുക. ഉയർന്ന സ്ഥലങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
ട്രെക്കിംഗ് റൂട്ട്
ട്രെക്കിംഗ് റൂട്ട്, കാലാവസ്ഥ, ഭൂപ്രദേശം, എമർജൻസി കോൺടാക്റ്റുകൾ തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുക.
ബാക്ക്പാക്ക്
വെള്ളം കയറാത്ത (വാട്ടർപ്രൂഫ്) നല്ല നിലവാരമുള്ള ബാക്ക്പാക്ക് ഉപയോഗിക്കുക. അല്ലെങ്കിൽ ബാഗ് മൂടാൻ പാകത്തിനുള്ള കവറുകൾ കരുതുക.
പാക്കിംഗ്
അത്യാവശ്യ സാധനങ്ങൾ മാത്രം പായ്ക്ക് ചെയ്യുക. ഓവർപാക്കിംഗ് ക്ഷീണമുണ്ടാക്കുകയും യാത്രയുടെ വേഗത കുറയ്ക്കുകയും ചെയ്യും.
സോളോ ട്രെക്കുകൾ
ആദ്യമായി ട്രെക്കിംഗ് ചെയ്യുന്നവർ ഒറ്റയ്ക്ക് പോകാതെ പരിചയസമ്പന്നരായവരുടെ കൂടെ പോകാൻ ശ്രമിക്കുക. സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുക.
ഭക്ഷണവും വെള്ളവും
നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം, എനർജി ബാറുകൾ, പഴങ്ങൾ, ഇലക്ട്രോലൈറ്റ് സാച്ചെറ്റുകൾ എന്നിവ കരുതുക.
ട്രെക്കിംഗ് ഷൂസ്
നല്ല ഗ്രിപ്പുള്ളതും സുഖപ്രദവുമായ, വെള്ളം കയറാത്ത ട്രെക്കിംഗ് ഷൂസുകൾ ധരിക്കുക.
വിശ്രമം
ഓരോ മണിക്കൂറിലും 10-12 മിനിറ്റ് ഇടവേള എടുക്കുക. ക്ഷീണം തോന്നിയാൽ ഉടൻ വിശ്രമിക്കുക, മറ്റുള്ളവരുടെ ഒപ്പമെത്താൻ ശ്രമിക്കാതിരിക്കുക.

