ഗോവയ്ക്ക് ഒരു ട്രിപ്പ് പോകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പക്ഷേ, ഭയങ്കര ചെലവാകുമോ എന്നോർത്താണ് പലരും പ്ലാൻ മാറ്റിവെക്കുന്നത്. എന്നാൽ സംഗതി അങ്ങനെയല്ല. കുറച്ചൊന്ന് സ്മാർട്ടായി പ്ലാൻ ചെയ്താൽ കുറഞ്ഞ ചെലവിൽ ഗോവയിൽ അടിച്ചുപൊളിക്കാം. അതിന് വേണ്ട കാര്യങ്ങൾ ഇതാ.

നമ്മളിൽ പലരുടെയും ഒരു സ്വപ്നമാണ് ഗോവ യാത്ര. ചിലർക്ക് അതൊരു ഹോളിഡേ പ്ലാൻ മാത്രമല്ല, ഒരു വൈബാണ്. ഒരു വശത്ത് അടിപൊളി ബീച്ചുകൾ, മറുവശത്ത് നല്ല റെസ്റ്റോറന്റുകൾ, പിന്നെ പാർട്ടികൾ. അടിച്ചുപൊളിച്ച് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമെന്ന പേര് ഗോവയ്ക്ക് പണ്ടേയുണ്ട്. പക്ഷെ എല്ലാവരുടെയും പ്രധാന സംശയം ഒന്നാണ്, ഗോവയിൽ പോകാൻ ശരിക്കും എത്ര പണം ചെലവാകും?

Add Asianetnews as a Preferred SourcegooglePreferred

ഗോവ ട്രിപ്പിന് ഏകദേശം എത്ര ചെലവാകും?

മൂന്നോ നാലോ ദിവസത്തെ യാത്രയ്ക്ക് ഒരാൾക്ക് വരാൻ സാധ്യതയുള്ള ചെലവിൻ്റെ ഒരു ഏകദേശ കണക്ക് താഴെ കൊടുക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.

ഒരാൾക്കുള്ള ഏകദേശ ചെലവ്

യാത്ര (ബസ്/ട്രെയിൻ): 1,500 - 3,000 രൂപ

ഹോട്ടൽ/ഹോംസ്റ്റേ: 2,000 - 5,000 രൂപ

ഭക്ഷണവും വെള്ളവും: 2,500 - 5,000 രൂപ

വണ്ടി വാടക (സ്കൂട്ടർ/കാർ): 1,500 - 2,500 രൂപ

ആകെ ഏകദേശ ചെലവ്: 7,500 - 15,000 രൂപ

വളരെ കുറഞ്ഞ ബജറ്റിൽ യാത്ര പൂർത്തിയാക്കാനാണ് പ്ലാനെങ്കിൽ, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുക. ഇത് ഗോവയിലെ ഓഫ് സീസണാണ്. അതുകൊണ്ട് തന്നെ പീക്ക് സീസണുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാത്തിനും ചെലവ് വളരെ കുറവായിരിക്കും.

ഗോവയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

കലൻഗുട്ട്, ബാഗ ബീച്ച്: വാട്ടർ സ്പോർട്സിനും രാത്രി ജീവിതത്തിനും പേരുകേട്ട സ്ഥലങ്ങളാണിത്.

അഞ്ജുന ബീച്ച്: ഇവിടുത്തെ ബുധനാഴ്ചകളിലെ ഫ്ലീ മാർക്കറ്റ് വളരെ പ്രശസ്തമാണ്.

അഗ്വാഡ കോട്ട: കടലിന്റെ മനോഹരമായ കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാം.

ചപ്പോര കോട്ട: 'ദിൽ ചാഹ്താ ഹേ' കോട്ട എന്നും ഇതിന് വിളിപ്പേരുണ്ട്.

പാലോലം ബീച്ച്: വളരെ ശാന്തവും സമാധാനപരവുമായ ഒരിടം.

കോൾവ ബീച്ച്: വെളുത്ത മണൽത്തരികളുള്ള മനോഹരമായ തീരത്തിന് പേരുകേട്ടതാണ്.

ദൂത്‌സാഗർ വെള്ളച്ചാട്ടം: പാൽനുരപോലെ പതഞ്ഞിറങ്ങുന്ന ഈ വെള്ളച്ചാട്ടം കാണാൻ ട്രക്കിങ് അല്ലെങ്കിൽ ജീപ്പ് സഫാരി തന്നെ വേണം.

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ

ബസിലിക്ക ഓഫ് ബോം ജീസസ്: ഇതൊരു പുരാതന പള്ളിയും യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രവുമാണ്.

മങ്കേഷി ക്ഷേത്രം: ഗോവയിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്ന്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വണ്ടി വാടകയ്ക്ക് എടുക്കുമ്പോൾ

ഗോവയിൽ കറങ്ങിനടക്കാൻ ഏറ്റവും ലാഭകരം സ്കൂട്ടർ വാടകയ്ക്ക് എടുക്കുന്നതാണ്. ഒരു ദിവസത്തേക്ക് സാധാരണയായി 400 മുതൽ 600 രൂപ വരെയാണ് വാടക വരുന്നത്.

മറ്റ് അവശ്യകാര്യങ്ങൾ

ഗോവയിലെ വെയിലിന് നല്ല ചൂടാണ്, അതിനാൽ സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്. ചൂടിൽനിന്ന് രക്ഷനേടാൻ ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.