ചില പഴങ്ങളിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമാകുമെന്ന് ന്യൂട്രിയന്റ് ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പഴങ്ങൾ ആരോഗ്യകരമായ ഭക്ഷണമാണ്. ദിവസവും പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണങ്കിൽ പോലും ഉയർന്ന മധുരം അടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. കാരണം പഞ്ചസാര കൂടുതലുള്ള പഴങ്ങളുടെ അമിത ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.
പഞ്ചസാര വായിലെ ദോഷകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ഇത് മോണ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പഴങ്ങളിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിക്കുമ്പോൾ അവ പല്ല് ക്ഷയത്തിനും കാരണമാകും.
ചില പഴങ്ങളിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമാകുമെന്ന് ന്യൂട്രിയന്റ് ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഉയർന്ന പഞ്ചസാര അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
മുന്തിരി
മുന്തിരിയിൽ വിറ്റാമിൻ സി, കെ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിനും ചർമ്മത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. എന്നാൽ അവയിൽ 100 ഗ്രാമിൽ 16.1 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കഴിക്കാതിരിക്കുക.
മാമ്പഴം
വിറ്റാമിൻ എ, സി, ഇ, ബി6 എന്നിവ അടങ്ങിയ മാമ്പഴം പ്രതിരോധശേഷി മെച്ചപ്പെടുത്തൽ, ചർമ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്നു. നൂറു ഗ്രാം പഴുത്ത മാമ്പഴത്തിൽ 14 മുതൽ 15 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
സപ്പോട്ട
സപ്പോട്ടയാണ് ഉയർന്ന പഞ്ചസാര അടങ്ങിയ മറ്റൊരു പഴം. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ എ, നാരുകൾ എന്നിവയാൽ സമ്പന്നമായതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യും. നൂറു ഗ്രാം ഈ പഴത്തിൽ 13 മുതൽ 14 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കഴിക്കാതെ നോക്കുക.
ലിച്ചിപ്പഴം
പഞ്ചസാര കൂടുതലുള്ള പഴങ്ങളിൽ ഒന്നാണ് ലിച്ചിപ്പഴം. നൂറു ഗ്രാം ലിച്ചിപ്പഴത്തിൽ 15.2 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിൽ വിറ്റാമിൻ സി, കോപ്പർ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം
പഞ്ചസാര കൂടുതലുള്ള പഴങ്ങളിൽ ഒന്നായ പൈനാപ്പിളിൽ 100 ഗ്രാമിന് 10 മുതൽ 12 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ വിറ്റാമിൻ സി, ബ്രോമെലൈൻ, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്.


