2 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടേബിള്‍സ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ ഓട്‌സ് പൊടി, 1/2 ടീസ്പൂണ്‍ നാരങ്ങാനീര് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

ചർമ്മത്തിന് തണുപ്പും ഈർപ്പവും നൽകുന്ന പ്രകൃതിദത്തമായ ഒരു ജെല്ലാണ് കറ്റാർവാഴ . സൂര്യതാപം മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും, എണ്ണമയമില്ലാതെ ചർമ്മത്തിന് ഈർപ്പം നൽകാനും, ചെറിയ മുറിവുകൾ വേഗത്തിൽ ഉണങ്ങാനും ഇത് സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറ്റാന്‌ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം..

ഒന്ന്

2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ, 1 ടേബിൾസ്പൂൺ തൈര്, 1 ടീസ്പൂൺ ഓട്‌സ് പൊടി, 1/2 ടീസ്പൂൺ നാരങ്ങാനീര് എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

രണ്ട്

2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ, 1/2 വെള്ളരിക്ക തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്, 1 ടീസ്പൂൺ നാരങ്ങാനീര് എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം വെള്ളത്തിൽ കഴുകി കളയുക.

മൂന്ന്

രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിലൊരിക്കൽ ഈ പാക്ക് ഇടാവുന്നതാണ്.