ഉറക്കക്കുറവ് പരിഹരിക്കുന്നതിന് നടത്തം മികച്ചൊരു വ്യായാമമാണ്. ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നേരം നടക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

നടത്തം മികച്ചൊരു വ്യായാമമാണെന്ന കാര്യം നമ്മുക്കറിയാം. ദിവസവും നടത്തം ശീലമാക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നേരം നടക്കുന്നത് നിങ്ങളെ അലട്ടുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

ഒന്ന്

ഉറക്കക്കുറവ് പരിഹരിക്കുന്നതിന് നടത്തം മികച്ചൊരു വ്യായാമമാണ്. ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നേരം നടക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

രണ്ട്

അത്താഴത്തിന് ശേഷം 10–15 മിനിറ്റ് നടക്കുന്നത് പേശികളെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് സ്പൈക്കുകൾ കുറയ്ക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള ചെറിയ നടത്തം 24 മണിക്കൂർ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തിയതായി കണ്ടെത്തി.

മൂന്ന്

വൈകുന്നേരത്തെ എയറോബിക് വ്യായാമം ചില ആളുകളിൽ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം നിരീക്ഷിക്കുന്ന ആളുകൾക്ക് മരുന്നുകൾക്കും ഭക്ഷണക്രമത്തിനും പുറമേ വൈകുന്നേര നടത്തം ശീലമാക്കാവുന്നതാണ്.

നാല്

നടത്തം എൻഡോർഫിനുകൾ പുറത്തുവിടുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമീപകാല അവലോകനങ്ങൾ കാണിക്കുന്നത് നടത്തം വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കുന്നു എന്നാണ്. 5,000–7,000 ചുവടുകൾ മാനസികാവസ്ഥ മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു.

അഞ്ച്

ലഘുവായ നടത്തം ഭക്ഷണത്തിനു ശേഷമുള്ള അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ കുറയ്ക്കുക ചെയ്യുന്നു. ഭക്ഷണത്തിനുശേഷം 10-20 മിനിറ്റ് നടക്കുന്നത് വയറുവേദനയും മറ്റ് അസ്വസ്ഥകളും കുറയ്ക്കും.

ആറ്

ഭക്ഷണത്തിനു ശേഷമുള്ള പതിവ് നടത്തം ഭക്ഷണം വളരെ പെട്ടെന്ന് ദഹിക്കാനും വിവിധ ദഹനപ്രശ്നങ്ങൾ‌ കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും നടത്തം സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നതിനും ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.