ചിയ വിത്തുകൾ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്. അവയിൽ പ്രോട്ടീൻ കൂടുതലാണെന്ന് ഡയറ്റീഷ്യൻ ഗൗരി ആനന്ദ് പറയുന്നു.
ചിയ സീഡിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി വിശപ്പ് തടയാൻ സഹായിക്കുന്നതായി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കുന്നു. അവയുടെ ഉയർന്ന നാരുകൾ ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുക ചെയ്യുന്നു. ചിയ വിത്തുകൾ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്. അവയിൽ പ്രോട്ടീൻ കൂടുതലാണെന്ന് ഡയറ്റീഷ്യൻ ഗൗരി ആനന്ദ് പറയുന്നു. ചിയ സീഡ് കൊണ്ടുള്ള റെസിപ്പികളാണ് താഴേ പറയുന്നത്...
ഒന്ന്
ഒരു കപ്പ് പാലിൽ ചിയ സീഡ് വേവിച്ചെടുക്കുക. തണുത്ത ശേഷം നട്സ്, ബെറിപ്പഴങ്ങൾ. വാഴപ്പഴം എന്നിവ ചേർത്ത് കഴിക്കുക. ബ്രേക്ക് ഫാസ്റ്റായും അല്ലാതെയും കഴിക്കാവുന്നതാണ്.
രണ്ട്
3 ടേബിൾസ്പൂൺ ചിയ സീഡ് 1 കപ്പ് തേങ്ങപ്പാൽ ചേർത്ത് യോജിപ്പിക്കുക. ശേഷം മധുരത്തിനായി തേനോ മേപ്പിൾ സിറപ്പോ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഫ്രിഡ്ജിൽ സെറ്റാകാൻ മാറ്റിവയ്ക്കുക. തണുപ്പിച്ച ശേഷം
മൂന്ന്
ഒരു ഗ്ലാസ് ജാറിൽ 3 സ്പൂൺ ചിയാ സീഡും 1 ഗ്ലാസ് പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഫ്രിജിൽ വയ്ക്കാം. രാവിലെ ആകുമ്പോൾ നല്ല കട്ടിയുള്ള പരുവത്തിൽ കിട്ടും. അതിലേക്ക് സീസണിൽ ലഭിക്കുന്ന പഴങ്ങൾ ചേർക്കാം. ശേഷം കഴിക്കുക.
നാല്
പാൽപ്പൊടി, പാൽ, തേൻ, പഴങ്ങൾ എന്നിവയോടൊപ്പം ചിയ വിത്തുകൾ ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം കഴിക്കുക.
