തേങ്ങാപ്പാലിലെ ഫാറ്റി ആസിഡുകൾ വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് ദീർഘകാല ജലാംശം നൽകുകയും ചെയ്യുന്നു. മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, തേങ്ങാപ്പാലിലെ പ്രോട്ടീനുകൾ പൊട്ടലും ചൂടിന്റെ കേടുപാടുകളും കുറയ്ക്കുന്നു.
മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തേങ്ങാപ്പാൽ. ലോറിക് ആസിഡ്, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ തേങ്ങാപ്പാൽ മുടിക്ക് പോഷകം നൽകുന്നതിന് സഹായകമാണ്. ഇത് വരണ്ട മുടിയിഴകളെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യുകയും, മുടി ചുരുളുന്നത് കുറയ്ക്കുകയും, കെരാറ്റിൻ ഘടനകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
തേങ്ങാപ്പാലിലെ ഫാറ്റി ആസിഡുകൾ വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് ദീർഘകാല ജലാംശം നൽകുകയും ചെയ്യുന്നു. മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, തേങ്ങാപ്പാലിലെ പ്രോട്ടീനുകൾ പൊട്ടലും ചൂടിന്റെ കേടുപാടുകളും കുറയ്ക്കുന്നു. തേങ്ങാപ്പാലിലെ പോഷകങ്ങൾ താരൻ നിയന്ത്രിക്കാനും ചൊറിച്ചിലും വരണ്ടതുമായ തലയോട്ടിക്ക് ആശ്വാസം നൽകാനും സഹായിക്കും.
ഈ രീതിയിൽ ഉപയോഗിക്കാം
ഒന്ന്
കറ്റാർവാഴ ജെൽ തേങ്ങാപ്പാലിൽ യോജിപ്പിച്ച് മുടിയുടെ വേരുകൾ മുതൽ അറ്റം വരെ പുരട്ടുക. 20-40 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകുക.
രണ്ട്
അര കപ്പ് നെല്ലിക്ക പൊടി, ഒരു കപ്പ് തേങ്ങാപ്പാൽ എന്നിവ എടുത്ത് രണ്ടോ മൂന്നോ തുള്ളി റോസ്മേരി ഓയിലും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.
മൂന്ന്
തലമുടി വളർച്ച മെച്ചപ്പെടുത്താൻ തേങ്ങാപ്പാൽ തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. അത് രക്തയോട്ടം മെച്ചപ്പെടുത്തി ഹെയർ ഫോളിക്കിളുകളിലേയ്ക്കുള്ള പോഷകത്തിൻ്റെ ആഗിരണം മെച്ചപ്പെടുത്തുന്നു.
നാല്
മുടിയിൽ തേങ്ങാപ്പാൽ ഒഴിച്ചതിനു ശേഷം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വരണ്ട് പൊട്ടുന്നത് തടയുന്നു.
അഞ്ച്
ആദ്യം മുട്ട നന്നായി പതപ്പിക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് വീണ്ടും അടിക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം 20 മിനിറ്റ് ഇട്ടേക്കുക. ശേഷം, പതിവായി ഉപയോഗിക്കുന്ന ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ച്ചയിൽ ഒരു തവണ ഇത് പുരട്ടാവുന്നതാണ്.


