ആവശ്യത്തിന് വെള്ളവും സമീകൃതാഹാരവും യാത്രയ്ക്കിടെ കഴിക്കുക. ഊർജ്ജത്തിനായി കഫീനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് ഗുൽനാസ് ഷെയ്ഖ് പറഞ്ഞു. coffee with lemon

നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത 'ഫാബുലസ് ലൈഫ്‌സ് വെസ് ബോളിവുഡ് വൈഫ്‌സ്' എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തയാണ് ശാലിനി പാസ്സി. ശാലിനി പാസി തന്റെ ഭക്ഷണക്രമം, ജീവിതശൈലി, ദിനചര്യ എന്നിവയെ കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റ് അഭിമുഖങ്ങളിലും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ശാലിനി തന്റെ ഡയറ്റ് രീതികളെ കുറിച്ച് പങ്കുവച്ചിരുന്നു.

യാത്രയിലോ ഷൂട്ടിം​ഗ് സമയത്തോ നാരങ്ങ നീര് ചേർത്ത കാപ്പി കുടിക്കാറുണ്ട്. ചില സമയങ്ങളിൽ അതിൽ ഉപ്പും ചേർക്കാറുണ്ടെന്ന് ശാലിനി പാസ്സി പറഞ്ഞു. 

മിതമായ അളവിൽ ഇത് കുടിക്കുന്നത് പൊതുവേ നല്ലതാണ്. എന്നാൽ അമിതമായി കുടിച്ചാൽ അസിഡിറ്റി കാരണം കാലക്രമേണ വളരെയധികം നാരങ്ങ പല്ലിന്റെ ഇനാമലിന് കേടുവരുത്തും. കൂടാതെ വളരെയധികം ഉപ്പ് മൊത്തത്തിലുള്ള സോഡിയം ഉപഭോഗം വർദ്ധിപ്പിക്കുമെന്ന് ഗുൽനാസ് ഷെയ്ഖ് പറഞ്ഞു.

ആവശ്യത്തിന് വെള്ളവും സമീകൃതാഹാരവും യാത്രയ്ക്കിടെ കഴിക്കുക. ഊർജ്ജത്തിനായി കഫീനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് ഗുൽനാസ് ഷെയ്ഖ് പറഞ്ഞു. നാരങ്ങയിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടും.

കുപ്പിയിലാക്കിയ നാരങ്ങാനീര് ഉപയോഗിക്കുന്നതിനു പകരം എപ്പോഴും പുതിയ നാരങ്ങാനീര് ഉപയോഗിക്കുക. കൂടാതെ പ്രിസർവേറ്റീവുകൾ ചേർക്കുന്നത് ഒഴിവാക്കുക. “നിങ്ങൾക്ക് അസിഡിറ്റി പ്രശ്നം ഉണ്ടെങ്കിൽ കാപ്പിയിൽ നാരങ്ങ ചേർക്കുന്നത് ഒഴിവാക്കാം. ഉപ്പ് അമിതമായാൽ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദത്തെ ബാധിക്കുകയും ചെയ്യുമെന്നും ഗുൽനാസ് ഷെയ്ഖ് പറഞ്ഞു.

Quick & Healthy Salad Recipe by Shalini Passi | Perfect Breakfast Idea | PINKVILLA