രോഗബാധയുള്ള രക്തത്തിലൂടെയോ ദ്രാവകങ്ങളിലൂടെയോ ഉള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ, സൂചികൾ പങ്കിടുന്നതിലൂടെയോ പ്രസവസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നതിലൂടെയോ ഇത് പകരാം.
കരളിനെ ബാധിക്കുന്ന ഒരു വൈറൽ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ചികിത്സിച്ചില്ലെങ്കിൽ ഇത് കരൾ തകരാറ്, സിറോസിസ്, കരൾ കാൻസർ പോലുള്ള ദീർഘകാല പ്രശ്‌നങ്ങൾക്കോ കാരണമാകും. പ്രസവസമയത്ത് അമ്മ കുഞ്ഞിലേക്ക് ഇത് പകരുമ്പോൾ അണുബാധ ഉണ്ടാകുന്നു. ജനനസമയത്ത് രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് എച്ച്ബിവി ഉണ്ടാകാനുള്ള സാധ്യത 90 ശതമാനം ആണെന്ന് ഹെപ്പറ്റൈറ്റിസ് ബി ഫൗണ്ടേഷൻ പറയുന്നു.
അമ്മമാർ ജാഗ്രത പാലിക്കുകയും നേരത്തെ തന്നെ ചികിത്സ തേടേണ്ടതും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗബാധയുള്ള രക്തത്തിലൂടെയോ ദ്രാവകങ്ങളിലൂടെയോ ഉള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ, സൂചികൾ പങ്കിടുന്നതിലൂടെയോ പ്രസവസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നതിലൂടെയോ ഇത് പകരാം. പലരിലും, പ്രത്യേകിച്ച് ശിശുക്കളിലും ചെറിയ കുട്ടികളിലും, രോഗലക്ഷണങ്ങൾ കാണിക്കാറില്ലെന്ന് ഗൈനക്കോളജിസ്റ്റുമായ ഡോ. നമിത കപൂർ പറയുന്നു.
ഹെപ്പറ്റൈറ്റിസ് ബി ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ക്ഷീണം
ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം (മഞ്ഞപ്പിത്തം)
മൂത്രം കടും നിറത്തിൽ വരിക
വയറുവേദന
വിശപ്പ് ഇല്ലാതാവുക
ഓക്കാനം, ഛർദ്ദി
ഒരു കുഞ്ഞ് ജനിക്കുമ്പോൾ, അമ്മയുടെ രക്തത്തിൽ നിന്നും ദ്രാവകങ്ങളിൽ നിന്നും അവർക്ക് വൈറസ് പിടിപെടാം. വൈറസ് സാധാരണയായി കാണപ്പെടുന്ന പ്രദേശങ്ങളിൽ കുഞ്ഞുങ്ങൾക്ക് പലപ്പോഴും ദീർഘകാല അണുബാധ ഉണ്ടാകുന്നത് ഇങ്ങനെയാണ്. അമ്മയ്ക്ക് അണുബാധയുണ്ടായിരിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്താൽ, കുഞ്ഞിന് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഗർഭിണികൾ ഹെപ്പറ്റൈറ്റിസ് ബി പരിശോധനയ്ക്ക് നേരത്തെ വിധേയരാകണം. പോസിറ്റീവ് ആണെങ്കിൽ, കുഞ്ഞിനെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി പടരുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം ജനിച്ച് 24 മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുക എന്നതാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ അവർക്ക് രണ്ട് ഡോസുകൾ കൂടി ആവശ്യമായി വരും. ഹെപ്പറ്റൈറ്റിസ് ബി ഉള്ള അമ്മയ്ക്ക് ഒരു കുഞ്ഞ് ജനിച്ചാൽ, 12 മണിക്കൂറിനുള്ളിൽ HBIG നൽകുന്നത് താൽക്കാലിക സംരക്ഷണം നൽകുന്നു.


