ശരീരഭാരം കുറയ്ക്കാൻ നല്ല ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചിയ വിത്ത് വെള്ളം ദഹനം എളുപ്പമാക്കുന്നതിനും ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്നത് പലരുടെയും സംശയമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ ചിയ സീഡ് സമ്പുഷ്ടമാണ്. ചിയ വിത്തുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ചെയ്യുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും.
ശരീരഭാരം കുറയ്ക്കാൻ നല്ല ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചിയ വിത്ത് വെള്ളം ദഹനം എളുപ്പമാക്കുന്നതിനും ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചിയ വിത്തുകളിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും അതുവഴി ആസക്തി കുറയ്ക്കുകയും വിശപ്പ് വർദ്ധിക്കുന്നത് തടയുകയും ചെയ്യുമെന്ന് ജേണൽ ഓഫ് കറന്റ് റിസർച്ച് ഇൻ ഫുഡ് സയൻസ് പറയുന്നു.
1 ടേബിൾ സ്പൂൺ ചിയ വിത്തുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ ഇടുക. ശേഷം ആ കുതിർത്ത വെള്ളത്തിൽ അൽപം നാരങ്ങ നീര്, തേൻ എന്നിവ ചേർത്ത ശേഷം കുടിക്കുക. ഇങ്ങനെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ചിയ വിത്ത് വെള്ളത്തിന്റെ പാർശ്വഫലങ്ങൾ
ദഹന പ്രശ്നങ്ങൾ : ചില വ്യക്തികൾക്ക് അമിതമായ അളവിൽ ചിയ വിത്തുകൾ കഴിച്ചാൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാം.
അലർജി പ്രശ്നം : ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നതിനുമുമ്പ് നിങ്ങൾക്ക് ഉണ്ടാകാവുന്ന അലർജികളെക്കുറിച്ച് അറിഞ്ഞിരിക്കുക.
ശ്വാസംമുട്ടൽ : ചിയ വിത്തുകൾ ചില സമയങ്ങളിൽ ശ്വാസംമുട്ടലിന് കാരണമാവുക ചെയ്യും.


