പൊട്ടറ്റോ ചിപ്‌സിന് പകരമുള്ള കുറഞ്ഞ കലോറി അടങ്ങിയ ഒരു ലഘുഭക്ഷണം എന്നതിലുപരിയായി മഖാനയ്ക്ക് മറ്റ് പല ഗുണങ്ങളുമുണ്ട് . ശരിയായ രീതിയിൽ തയ്യാറാക്കി ശ്രദ്ധയോടെ കഴിക്കുകയാണെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് മഖാന യഥാർത്ഥവും പ്രായോഗികവുമായ ഗുണങ്ങൾ നൽകുന്നു.

പരമ്പരാഗത ഇന്ത്യൻ വീടുകളിലും ആയുർവേദത്തിലും പണ്ടുമുതലേ ഇടംപിടിച്ചതും എന്നാൽ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് മഖാന. എന്നാൽ, തൈറോയ്ഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ള മഖാന കഴിക്കുന്നത് എൻഡോക്രൈൻ വ്യവസ്ഥയെയും (ഹോർമോൺ നിയന്ത്രണ സംവിധാനം) മെറ്റബോളിസത്തെയും (ഉപാപചയ പ്രവർത്തനം) മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാമെന്ന് വി​ദ​ഗ്ധർ പറയുന്നു.

'ഫോക്സ് നട്ട്സ്' (fox nuts) അല്ലെങ്കിൽ താമരവിത്തുകൾ എന്നും അറിയപ്പെടുന്ന 'മഖാന'യ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. പൊട്ടറ്റോ ചിപ്‌സിന് പകരമുള്ള കുറഞ്ഞ കലോറി അടങ്ങിയ ഒരു ലഘുഭക്ഷണം എന്നതിലുപരിയായി മഖാനയ്ക്ക് മറ്റ് പല ഗുണങ്ങളുമുണ്ട് . ശരിയായ രീതിയിൽ തയ്യാറാക്കി ശ്രദ്ധയോടെ കഴിക്കുകയാണെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് മഖാന യഥാർത്ഥവും പ്രായോഗികവുമായ ഗുണങ്ങൾ നൽകുന്നു.

തൈറോയ്ഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉത്കണ്ഠയുണ്ടാക്കുന്ന കാര്യങ്ങളിലൊന്ന് 'ഗോയിട്രോജെനിക്' (goitrogenic) ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ്. ശരീരത്തിലെ അയഡിൻ്റെ ഉപയോഗത്തെ തടസ്സപ്പെടുത്താനും അതുവഴി തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദനത്തെ ബാധിക്കാനും സാധ്യതയുള്ള സംയുക്തങ്ങളാണ് ഗോയിട്രോജനുകൾ. ബ്രൊക്കോളി, കാബേജ്, കോളിഫ്ലവർ , സോയ, ചിലതരം ചെറുധാന്യങ്ങൾ (millets) തുടങ്ങിയ ആരോഗ്യകരമായ പല ഭക്ഷണങ്ങളിലും ഇവ സ്വാഭാവികമായി അടങ്ങിയിട്ടുണ്ട്.

ശരീരകലകളിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്ന കെംപ്ഫെറോൾ (kaempferol), ക്ലോറോജെനിക് ആസിഡ് (chlorogenic acid) തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മഖാന. കൂടാതെ, ഇതിലെ ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ നാരുകൾ (fiber) ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിച്ച് കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.

ഒരു പിടി പച്ച മഖാന (താമരവിത്ത്), അര ടീസ്പൂൺ പശുവിൻ നെയ്യോ വെളിച്ചെണ്ണയോ ഒപ്പം അല്പം കല്ലുപ്പും ചേർത്ത് ഒരു ഡ്രൈ പാനിലിട്ട് ചൂടാക്കുക. എണ്ണയിൽ മുക്കി വറുക്കുന്നതോ (ഡീപ് ഫ്രൈ) അമിതമായി ഉപ്പ് ചേർക്കുന്നതോ ഒഴിവാക്കുക. റോസ്റ്റ് ചെയ്ത മഖാനയ്‌ക്കൊപ്പം കുതിർത്ത ബദാം, വാൽനട്ട് അല്ലെങ്കിൽ മത്തങ്ങയുടെ വിത്തുകൾ എന്നിവ ചേർത്ത് കഴിക്കുന്നത് പതിവാക്കുക. ഉച്ചയ്ക്കുശേഷം കഴിക്കാൻ പറ്റിയ, പോഷകസമൃദ്ധവും സന്തുലിതവുമായ ഒരു ലഘുഭക്ഷണമാണ് മഖാന. ശ്രദ്ധിക്കുക തൈറോയ്ഡ് മരുന്ന് കഴിക്കുന്ന സമയവുമായി ഇടകലരാത്ത രീതിയിൽ, വൈകുന്നേരം 4 മണിയോടോ 5 മണിയോടോ ഉള്ള ലഘുഭക്ഷണമായി മഖാന കഴിക്കുക.