ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ്. മീനുകളില്‍ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. മത്തി, അയല, ചൂര മീനുകളില്‍ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. 

കണ്ണുകളുടെ ആരോ​ഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ദൈനംദിനം ജീവിതത്തിൽ കഴിക്കുന്ന ചില ഭക്ഷണങ്ങൾ പലപ്പോഴും കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കും. കാഴ്ച ശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

ഒന്ന്

ഒമേഗാ 3 ഫാറ്റി ആസിഡുകൾ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ്. മീനുകളിൽ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. മത്തി, അയല, ചൂര മീനുകളിൽ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

രണ്ട്

ഇലക്കറി ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇലക്കറികളിൽ അടങ്ങിയിട്ടുള്ള ലൂട്ടെൻ, സിയക്സാന്തിൻ എന്നീ പദാർത്ഥങ്ങൾ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും.

മൂന്ന്

കാരറ്റ് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതും പ്രായവുമായി ബന്ധപ്പെട്ട ഡീജനറേറ്റീവ് നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവയുടെ നല്ല ഉറവിടമാണ്.

നാല്

വിറ്റാമിൻ ഇ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. രാത്രിയിലെ കാഴ്ചക്കുറവ് പരിഹരിക്കാനും സൂര്യകാന്തി വിത്തുകൾക്ക് സാധിക്കും.

അഞ്ച്

മുട്ടയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്.

ആറ്

നിലക്കടലയിൽ അടങ്ങിയിരിക്കുന്ന സിങ്ക് കണ്ണിന്റെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആവശ്യമുള്ളതാണ്. നിലക്കടല കൂടാതെ ബദാം, വാൾനട്ട് എന്നിവയെല്ലാം കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു.