Asianet News MalayalamAsianet News Malayalam

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

അവാക്കാഡോ സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ കെയും ഫോളേറ്റും അടങ്ങിയതിനാൽ മെമ്മറിയും ഏകാഗ്രതയുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രക്രിയകളും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 
 

foods to eat for brain health
Author
First Published Feb 6, 2024, 8:44 PM IST

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോറ്. സമീകൃതാഹാരം ശീലമാക്കുന്നത് തലച്ചോറിൻ്റെ മികച്ച പ്രവർത്തനത്തെ സഹായിക്കും. പതിവായുള്ള ചെറിയൊരു അശ്രദ്ധ പോലും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്. ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ ഒഴിവാക്കുകയും ചിലത് ശീലിക്കുകയും ചെയ്താൽ അനായാസം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ആയുസ് വർധിപ്പിക്കാനും കഴിയുമെന്ന് വിദഗ്ധർ പറയുന്നു. തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

അവാക്കാഡോ...

അവാക്കാഡോ സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ കെയും ഫോളേറ്റും അടങ്ങിയതിനാൽ മെമ്മറിയും ഏകാഗ്രതയുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രക്രിയകളും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

ബ്ലൂബെറി...

ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബൂബെറിയിൽ അടങ്ങിയിട്ടുണ്ട്. അവ മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്ലൂബെറിയുടെ പതിവ് ‌ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഓറഞ്ച്...

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് തലച്ചോറിന്റെ ആരോ​ഗ്യത്തിന് സഹായകമാണ്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു.

ഒലീവ് ഓയിൽ...

ശക്തമായ പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകളും ഗുണകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഉള്ളതിനാൽ വെർജിൻ ഒലിവ് ഓയിൽ തലച്ചോറിനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ്. 

വാഴപ്പഴം...

പൊട്ടാസ്യം, വിറ്റാമിൻ ബി 6, സെറോടോണിൻ എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്നു. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിൽ വിറ്റാമിൻ ബി 6 ഉൾപ്പെടുന്നു, ഇത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

സ്ട്രോബെറി...

തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി, മാംഗനീസ് എന്നിവയിൽ ഉയർന്ന അളവിലുള്ള സ്ട്രോബെറി ശരീരത്തിൻ്റെ ആൻ്റിഓക്‌സിഡൻ്റ് പ്രതിരോധത്തിന് സഹായകമാണ്. ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു. 

ഈ അഞ്ച് കാര്യങ്ങൾ കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായിക്കും

 


 

Latest Videos
Follow Us:
Download App:
  • android
  • ios