ശൈത്യകാലത്ത് കഴിക്കാവുന്ന ഏറ്റവും ശക്തമായ ഔഷധസസ്യങ്ങളിലൊന്നാണ് തുളസി. ഇത് പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശൈത്യകാല അസ്വസ്ഥതകൾ ലഘൂകരിക്കുകയും ചെയ്യുന്നു. Four herbs that help boost immunity in winter
ശൈത്യകാലത്ത് പ്രതിരോധ ശേഷി നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് പകർച്ച വ്യാധികളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. ആരോഗ്യകരമായ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തന്നെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനമാണ്. ശൈത്യകാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന നാല് ഔഷധസസ്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
തുളസി
ശൈത്യകാലത്ത് കഴിക്കാവുന്ന ഏറ്റവും ശക്തമായ ഔഷധസസ്യങ്ങളിലൊന്നാണ് തുളസി. ഇത് പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശൈത്യകാല അസ്വസ്ഥതകൾ ലഘൂകരിക്കുകയും ചെയ്യുന്നു. ഇതിന്റെ അഡാപ്റ്റോജെനിക് ഗുണങ്ങൾ ശരീരത്തെ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. തുളസി ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു.
ചിറ്റമൃത്
ഗിലോയ് എന്നത് മലയാളത്തിൽ 'ചിറ്റമൃത്' എന്ന് അറിയപ്പെടുന്നു. ഇത് പ്രതിരോധശക്തി വർദ്ധിപ്പിക്കാനും, പനി, പ്രമേഹം, അർബുദം, ചർമ്മരോഗങ്ങൾ തുടങ്ങിയ പല രോഗങ്ങളെ ചികിത്സിക്കാനും സഹായിക്കുന്ന ഒരു ഔഷധ സസ്യമാണ്. ഇത് ശരീരത്തിലെ വിഷാംശം നീക്കാനും, ദഹനം മെച്ചപ്പെടുത്താനും, മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
അശ്വഗന്ധ
ശൈത്യകാലത്ത് ക്ഷീണമോ അസ്വസ്ഥതയോ ഉത്കണ്ഠയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അശ്വഗന്ധ കഴിക്കുന്നത് ശരീര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കും. ഇത് സമ്മർദ്ദം കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും സ്റ്റാമിന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉറങ്ങുന്നതിനുമുമ്പ് ചൂടുള്ള പാലിൽ അശ്വഗന്ധ ചേർത്ത് കഴിക്കുന്നതും ആരോഗ്യത്തിനും നല്ലതാണ്.
ഇഞ്ചി
നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഏറ്റവും ശക്തവുമായ ഔഷധസസ്യങ്ങളിൽ ഒന്നാണ് ഇഞ്ചി. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്നു.


