കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾക്ക് ബെറിപ്പഴങ്ങൾ മികച്ചതാണ്. ബ്ലൂബെറി, സ്ട്രോബെറി, ജാമൂൺ എന്നിവയിലെ മോശം കൊളസ്‌ട്രോളിനെ നിയന്ത്രിക്കുക ചെയ്യുന്നു. 

മോശം കൊളസ്ട്രോൾ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ചീത്ത കൊളസ്ട്രോൾ കൂടുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് പൂരിത കൊഴുപ്പ് കുറയ്ക്കുക എന്നതാണ്. ഈ തരത്തിലുള്ള കൊഴുപ്പ് അമിതമായി കഴിക്കുന്നത് രക്തത്തിലെ മോശം കൊളസ്ട്രോൾ വർദ്ധിപ്പിക്കും.

 മോശം കൊളസ്ട്രോൾ കൂടുന്നത് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളെ ഇടുങ്ങിയതാക്കുമെന്ന് നാഷണൽ ഹാർട്ട്, ലംഗ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് (NHLBI) വ്യക്തമാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ആപ്പിൾ

പെക്റ്റിൻ കൊണ്ട് സമ്പുഷ്ടമായ ആപ്പിൾ, രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൊളസ്ട്രോൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. തൊലിയോടൊപ്പം കഴിക്കുക.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾ ജലദോഷവും അണുബാധയും തടയാൻ മാത്രമല്ല ഫ്ലേവനോയ്ഡുകൾ കുടലിൽ ആഗിരണം ചെയ്യുന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും.

ബെറിപ്പഴങ്ങൾ

കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾക്ക് ബെറിപ്പഴങ്ങൾ മികച്ചതാണ്. ബ്ലൂബെറി, സ്ട്രോബെറി, ജാമൂൺ എന്നിവയിലെ മോശം കൊളസ്‌ട്രോളിനെ നിയന്ത്രിക്കുക ചെയ്യുന്നു.

വാഴപ്പഴം

പൊട്ടാസ്യവും നാരുകളും അടങ്ങിയ വാഴപ്പഴം ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിൽ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് വാഴപ്പഴം ഗുണം ചെയ്യും.

പേരയ്ക്ക

പേരയ്ക്കയിൽ നാരുകളും വിറ്റാമിൻ എയും ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.

മുന്തിരി

മുന്തിരിയിൽ റെസ്വെറാട്രോൾ, മറ്റ് പോളിഫെനോളുകൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും. ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിലൂടെ മുന്തിരി മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.