ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വീക്കം ഗണ്യമായി കുറയ്ക്കും.  

ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണം മാത്രമല്ല വ്യായാമത്തിനും പ്രധാന പങ്കാണുള്ളത്. ഹൃദയാരോഗ്യം ഏകുന്ന ദിനചര്യ പിന്തുടർന്നാൽ ഹൃദ്രോഗം വരാതെ ആരോഗ്യം നിലനിർത്താൻ സാധിക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

ഒന്ന്

ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വീക്കം ഗണ്യമായി കുറയ്ക്കും. ധമനിയിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത്, ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുന്നതും ഹൃദയാഘാതത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്.

രണ്ട്

ചില പോഷകങ്ങൾ ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. ഒമേഗ-3 അവയിലൊന്നാണ്. സാൽമൺ അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ഒമേഗ 3 സപ്ലിമെന്റ് പോലുള്ള മത്സ്യം ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും ഇൻട്രാവാസ്കുലർ വീക്കം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും സഹായിക്കും.

മൂന്ന്

ഹൃദയാരോ​ഗ്യത്തിന് ഉറക്കം പ്രധാനമാണ്. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത ഇരുനൂറ് ശതമാനം വരെ വർദ്ധിപ്പിക്കും. അതിനാൽഉറക്കത്തിന് മുൻഗണന നൽകുക. ദിവസവും എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

നാല്

ദിവസവും കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക. ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് രക്തസമ്മർദം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

അഞ്ച്

ഹൃദയാരോഗ്യം നിലനിർത്താൻ പതിവായി പരിശോധനകൾ നടത്തുന്നത് സഹായിക്കും. പ്രോട്ടീൻ ബി, ലിപ്പോപ്രോട്ടീൻ ലിറ്റിൽ എ, ഹോമോസിസ്റ്റീൻ, ഉയർന്ന സെൻസിറ്റിവിറ്റി സിആർപി എന്നിവ പതിവായി പരിശോധിക്കുക.

ആറ്

ദിവസവും കുറഞ്ഞത് അരമണിക്കൂർ നടക്കുന്നത് ശീലമാക്കുക. ഇത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യും.

ഏഴ്

പുകവലി ഹൃദ്രോഗസാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു. പുകവലി ശീലം രക്തധമനികളെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കുക.