തുളസിയിൽ ആന്റിഓക്‌സിഡന്റുകളും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. Health Benefits Of Consuming Tulsi Water
നിരവധി ആരോഗ്യഗുണങ്ങളുള്ള ഔഷധച്ചെടിയാണ് തുളസി. തുളസിയില വെറുതേ കഴിക്കുന്നതും തുളസിയിലയിട്ട വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. തുളസിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
തുളസിയിൽ ആന്റിഓക്‌സിഡന്റുകളും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ആന്റിമൈക്രോബയൽ, ആൻറിവൈറൽ, ആന്റിഫംഗൽ ഗുണങ്ങൾ തുളസിയിലുണ്ട്.
രണ്ട്
വീക്കം തടയുന്നതും അലർജി തടയുന്നതുമായ ഗുണങ്ങൾ ഉള്ളതിനാൽ തുളസി വെള്ളം ചുമ, ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.
മൂന്ന്
തുളസി വെള്ളം രക്തം ശുദ്ധീകരിക്കാനും, മുഖക്കുരുവിനെതിരെ പോരാടാനും സഹായിക്കും. മുടികൊഴിച്ചിൽ കുറയ്ക്കാനും താരനെ ചെറുക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കും.
നാല്
തുളസി വെള്ളം ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും, പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഉപാപചയ പ്രവർത്തനവും ദഹനവും മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.
അഞ്ച്
വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തുളസി വെള്ളം മികച്ചതാണ്. ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ വായിലെ ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്നു. ഇത് പ്ലാക്ക്, മോണരോഗങ്ങൾ എന്നിവ കുറയ്ക്കും.
ആറ്
തുളസി വെള്ളത്തിന് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തെ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും നേരിടാൻ സഹായിക്കുന്നു. തുളസിയിലെ ബയോആക്ടീവ് സംയുക്തങ്ങൾ സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോണായ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നു.
ഏഴ്
തുളസി വെള്ളം പതിവായി കുടിക്കുന്നത് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ ദഹന ആരോഗ്യത്തെ സഹായിക്കുന്നു. തുളസിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനനാളത്തിലെ വീക്കം കുറയ്ക്കുക ചെയ്യുന്നു. ഇത് വയറുവേദന, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നു.
എട്ട്
തുളസി വെള്ളത്തിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, എക്സ്പെക്ടറന്റ് ഗുണങ്ങൾ ഉള്ളതിനാൽ ശ്വസന ആരോഗ്യത്തിന് ഗുണം ചെയ്യും. ശ്വാസനാളങ്ങളിൽ നിന്ന് കഫം നീക്കം ചെയ്യാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഒൻപത്
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിലൂടെയും തുളസി വെള്ളം ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. തുളസിയിലെ ആന്റിഓക്‌സിഡന്റുകൾ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
പത്ത്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി വെള്ളം സഹായിക്കും. ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. തുളസിയിലെ ഫൈറ്റോകെമിക്കലുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


