ഭക്ഷണം എങ്ങനെയെങ്കിലും കഴിച്ചതുകൊണ്ട് കാര്യമില്ല. കൃത്യസമയത്ത് കഴിച്ചാൽ മാത്രമേ അതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് കിട്ടുകയുള്ളു.

കൃത്യമായ ഭക്ഷണക്രമീകരണം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളു. എന്നും ഒരേസമയം ഭക്ഷണം കഴിക്കുക, ഭക്ഷണം മുടക്കാതിരിക്കുക, വൈകി കഴിക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. ഭക്ഷണം എങ്ങനെയെങ്കിലും കഴിച്ചതുകൊണ്ട് കാര്യമില്ല. കൃത്യസമയത്ത് കഴിച്ചാൽ മാത്രമേ അതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് കിട്ടുകയുള്ളു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

ഭക്ഷണം വൈകി കഴിക്കുന്നതിന്റെ ദോഷങ്ങൾ അറിയാം

  1. കൊഴുപ്പിനെ ഇല്ലാതാക്കുന്ന പ്രക്രിയകൾ മന്ദഗതിയിലാക്കുന്നു.

2. ഇൻസുലിൻ സംവേദനക്ഷമതയിൽ കുറവ് ഉണ്ടാകുന്നു.

3. ഉറക്കവുമായി ബന്ധപ്പെട്ട ഹോർമോണുകൾ തകരാറിലാവുന്നു.

4. ശരിയായ ദഹനം ലഭിക്കാതെ വരുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. എന്നാൽ ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കൂടാൻ കാരണമാകുന്നു.

2. കൃത്യമായ ഭക്ഷണ ശീലങ്ങൾ ഉണ്ടാവുന്നതിലൂടെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുകയും മെറ്റബോളിസം പ്രവർത്തനങ്ങൾ, ദഹനം എന്നിവ മെച്ചപ്പെടാനും സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ടവ

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോഫാൻ എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് മെലാടോണിൻ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു.

കിവി

ഇതിൽ ആന്റിഓക്സിഡന്റ്, വിറ്റാമിൻ സി, ഇ, സെറോടോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും കിവി കഴിക്കുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ബദാം

ബദാമിൽ ധാരാളം മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ പിന്തുണയ്ക്കുകയും നല്ല ഉറക്കം കിട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

തൈര്

ദിവസവും തൈര് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.