കേൾവിക്കുറവ് ഭാവിയിൽ ഡിമാൻഷ്യയ്ക്കുള്ള സാധ്യത കൂട്ടുന്നതായി ബാൾട്ടിമോർ ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗിൽ നിന്നുള്ള ഒരു പഠനത്തിൽ പറയുന്നു. Hearing loss is a symptom of this disease study

കേൾവിക്കുറവ് അൽഷിമേഴ്‌സ് രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പഠനം. കേൾവിയിലെ മാറ്റങ്ങൾ അൽഷിമേഴ്‌സ് രോ​ഗത്തിന്റെ അപകടസാധ്യത കാരണമാകുന്നു. കേൾവിക്കുറവ് നേരത്തേ തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും ആശയവിനിമയത്തിന് മാത്രമല്ല, അൽഷിമേഴ്‌സ് രോഗം നേരത്തെ കണ്ടെത്തുന്നതിനും സഹായിക്കുന്നു. കേൾവിക്കുറവും ഡിമെൻഷ്യയും ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം പുതിയതല്ല, പക്ഷേ മാറിക്കൊണ്ടിരിക്കുന്നത് തെളിവുകളുടെ ശക്തിയും വ്യക്തതയുമാണെന്ന് ജാമ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കേൾവിക്കുറവ് ഭാവിയിൽ ഡിമാൻഷ്യയ്ക്കുള്ള സാധ്യത കൂട്ടുന്നതായി ബാൾട്ടിമോർ ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗിൽ നിന്നുള്ള ഒരു പഠനത്തിൽ പറയുന്നു. നേരിയ കേൾവിക്കുറവുള്ള പങ്കാളികൾക്ക് സാധാരണ കേൾവിക്കുറവുള്ളവരെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടി കൂടുതലാണെന്നും ​ഗവേഷകർ‌ പറയുന്നു.

36 പഠനങ്ങളിലായി 20,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് പ്രായവുമായി ബന്ധപ്പെട്ട കേൾവിക്കുറവ് ഡിമെൻഷ്യയുടെ അപകടസാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുതായി കണ്ടെത്തിയത്.

അടുത്തിടെ, 573,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ ഒരു കൂട്ടായ പഠനത്തിൽ, കേൾവിക്കുറവ് കണ്ടെത്തിയവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. എന്നാൽ പ്രധാനമായി, ശ്രവണസഹായികൾ ഉപയോഗിക്കാത്തവരിൽ ഈ അപകടസാധ്യത കൂടുതലായിരുന്നു. അതേസമയം ശ്രവണസഹായി ഉപയോഗിക്കുന്നവരിൽ അപകടസാധ്യതയിൽ ഗണ്യമായ കുറവുണ്ടായിരുന്നതായി ​ഗവേശകർ പറയുന്നു.

തലച്ചോറിന്റെ മുൻഭാഗത്തെയും ഓഡിറ്ററി, ഫ്രണ്ടൽ മേഖലകളിലെയും സൂക്ഷ്മഘടനാപരമായ മാറ്റങ്ങളുമായി കേൾവിക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബ്രെയിൻ ഇമേജിംഗ് പഠനങ്ങൾ സൂചിപ്പിക്കുന്നു. കേൾവിക്കുറവ് സാമൂഹിക ഇടപെടലുകളിൽ നിന്ന് പിന്മാറാൻ ഇടയാക്കും. ഇത് ഡിമെൻഷ്യയ്ക്കുള്ള അപകട ഘടകമാണ്. ശ്രവണസഹായികൾ ഉപയോഗിച്ചിരുന്ന കേൾവിക്കുറവുള്ള ആളുകൾക്ക്, അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറവാണെന്നും ​പഠനത്തിൽ കണ്ടെത്തി.