ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

വീട്ടിൽ സോയ ഇരിപ്പുണ്ടോ? എങ്കിൽ എളുപ്പം തയ്യാറാക്കാം രുചികരമായ കട്‌ലറ്റ്

വേണ്ട ചേരുവകൾ

സോയ ബീൻ 1/2 കപ്പ്‌

ഉപ്പ് 1/4 സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 സ്പൂൺ

പച്ചമുളക് 1 എണ്ണം

സവാള 1 മീഡിയം ചെറുതായി അരിഞ്ഞത്

മഞ്ഞൾ പൊടി 1 സ്പൂൺ

ഗരം മസാല 1 സ്പൂൺ

ഉരുളകിഴങ്ങ് 1 എണ്ണം

കുരുമുളക് പൊടി 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം സോയാബീൻ വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ശേഷം ഇതിൽ കുറച്ച് ഉപ്പ് കൂടി ചേർക്കുക. അതിനുശേഷം വെള്ളം മുഴുവനായിട്ട് പിഴിഞ്ഞ് കളഞ്ഞതിനുശേഷം ഇതിനെ ചെറുതായിട്ട് ഒന്ന് ചതച്ചെടുക്കുക. അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും, മുളകുപൊടി, ഗരം മസാല, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് കൂടി ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക.

ചെറിയ ഉരുളകളാക്കി എടുത്ത് കൈ കൊണ്ട് ഒന്ന് പ്രസ്സ് ചെയ്തതിനുശേഷം മുട്ടയിലേക്ക് കുരുമുളകുപൊടി ചേർത്തു മിക്സ് ചെയ്തതും ബ്രഡ് ക്രംസ് എടുത്തു വയ്ക്കുക. മുട്ടയിലും എണ്ണയിലേക്ക് ചേർത്തു വറുത്തെടുക്കാവുന്നതാണ്. മുട്ട വേണ്ടാത്തവർക്ക് ബ്രഡ് ക്രംസിൽ മാത്രം മുക്കി വറുത്ത് എടുക്കാവുന്നതാണ്.