കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുകയും മുഖക്കുരു പാടുകൾ കുറയ്ക്കുകയും ചെയ്യും. how to use aloe vera for glow skin
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴ പതിവായി ചർമ്മത്തിൽ ഉപയോഗിക്കുന്നത് ഈർപ്പം നിലനിർത്തൽ, പ്രായമാകൽ തടയൽ, മുഖക്കുരു തടയ എന്നിവയ്ക്ക് സഹായിക്കുന്നു. സൂര്യതാപം, വരൾച്ച, വീക്കം തുടങ്ങിയ വിവിധ ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കറ്റാർവാഴ മികച്ചൊരു പരിഹാരമാണ്.
കറ്റാർവാഴ പ്രകൃതിദത്തമായ ഒരു മോയ്‌സ്ചറൈസറാണ്. ഇത് ചർമ്മത്തെ എണ്ണമയമുള്ളതായി തോന്നിപ്പിക്കാതെ ജലാംശം നൽകുന്നു. കൂടാതെ, എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചർമ്മത്തെ അകറ്റി നിർത്തുന്നു.
കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുകയും മുഖക്കുരു പാടുകൾ കുറയ്ക്കുകയും ചെയ്യും. കൂടാതെ, ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെറിയ മുറിവുകളും പൊള്ളലുകളും സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ചർമ്മത്തെ സംരക്ഷിക്കാൻ കറ്റാർവാഴ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ, അൽപം റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് പുരട്ടി ഏകദേശം 20 മിനിറ്റ് വച്ച ശേഷം വെള്ളത്തിൽ കഴുകുക.
രണ്ട്
കറ്റാർവാഴ ജെലിലേക്ക് അൽപം വെള്ളരിക്ക നീരും തൈരും യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.
മൂന്ന്
അര കപ്പ് കറ്റാർവാഴ ജെൽ, ഒരു കപ്പ് പഞ്ചസാര, ഏകദേശം രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് 15 മിനുട്ട് നേരം ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.


