ഹൈദരാബാദ് ആസ്ഥാനമായുള്ള സൺ ഫാർമ, സൈഡസ് ലൈഫ് സയൻസസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നീ കമ്പനികളാണ് പുതിയ ജനറിക് സെമാഗ്ലൂറ്റൈഡ് ഇൻജക്ഷൻ പുറത്തിറക്കിയത്. low cost generic semaglutide injections

ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവർക്ക് ​ഉപയോ​​ഗപ്രദമാകുന്ന പുതിയൊരു ഇഞ്ചക്‌ഷൻ പുറത്തിറക്കി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. ഹൈദരാബാദ് ആസ്ഥാനമായുള്ള സൺ ഫാർമ, സൈഡസ് ലൈഫ് സയൻസസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നീ കമ്പനികളാണ് പുതിയ ജനറിക് സെമാഗ്ലൂറ്റൈഡ് ഇൻജക്ഷൻ പുറത്തിറക്കിയത്.

പ്രതിമാസം 1,290 രൂപ വിലയാണ് കുത്തിവയ്പ്പിന് നൽകിയിരിക്കുന്നത്. സൺ ഫാർമ നോവൽട്രീറ്റ്, സെമാട്രിനിറ്റി എന്നീ ബ്രാൻഡ് നാമങ്ങളിൽ സെമാഗ്ലൂടൈഡ് പുറത്തിറക്കി. ഇതിൽ ആദ്യത്തേത് ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രണ്ടാമത്തേത് ടൈപ്പ് 2 പ്രമേഹം നിയന്ത്രണത്തിനുള്ളതാണ്. ഇത് രണ്ട് ഡോസുകളാണ് എടുക്കേണ്ടത്.

ആഴ്ചതോറുമുള്ള തെറാപ്പിക്ക് നോവൽട്രീറ്റിന് ഏകദേശം 900 രൂപ മുതൽ 2,000 രൂപ വരെയും സെമാട്രിനിറ്റിക്ക് 750 മുതൽ 1,300 രൂപ വരെയും ചിലവാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെമാഗ്ലിൻ, മാഷേമ, അൾട്ടർമി എന്നി പേരുകളുള്ള ഈ മരുന്നുകൾ ടൈപ്പ് 2 പ്രമേഹത്തിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. 

ശരാശരി പ്രതിമാസ ചികിത്സാ ചെലവ് 2,200 രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഡിസിജിഐ അംഗീകൃത ജനറിക് സെമാഗ്ലൂടൈഡ് എന്നാണ് വിശേഷിപ്പിച്ചത്. ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാവുന്ന 2 മില്ലിഗ്രാമും 4 മില്ലിഗ്രാമും മുൻകൂട്ടി നിറച്ച ഡിസ്പോസിബിൾ പേനകളിലാണ് ഈ മരുന്ന് വിൽക്കുന്നത്.