ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എൽഡിഎൽ കൊളസ്‌ട്രോൾ ("മോശം" കൊളസ്‌ട്രോൾ) കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്സ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എൽഡിഎൽ കൊളസ്‌ട്രോൾ ("മോശം" കൊളസ്‌ട്രോൾ) കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
രണ്ട്
ഓട്‌സിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. പ്രമേഹമുള്ളവർക്കും പ്രമേഹ സാധ്യതയുള്ളവർക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
മൂന്ന്
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ മലബന്ധം തടയുകയും ചെയ്യുന്നു.
നാല്
ഓട്‌സ് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
അഞ്ച്
ടൈപ്പ് 2 പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും ഓട്‌സ് സഹായിച്ചേക്കാം. ഓട്‌സിലെ ഒരു തരം നാരായ ബീറ്റാ-ഗ്ലൂക്കൻ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
ആറ്
ഓട്‌സിൽ വിറ്റാമിനുകളും ധാതുക്കളായ സിങ്ക്, സെലിനിയം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
ഏഴ്
ഓട്‌സ് കഴിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓട്‌സ് ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിച്ചേക്കാം.

