വെള്ളരിക്കയിൽ ഏകദേശം 95 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചൂടുള്ള വേനൽക്കാല ദിവസങ്ങളിൽ ജലാംശം നൽകുന്ന ഒരു മികച്ച ഭക്ഷണമാണ് വെള്ളരിക്ക.  

ദിവസവും ഒരു വെള്ളരിക്ക വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിൽ വെള്ളം കൂടുതലായി അടങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് വെള്ളരിക്ക ദിവസവും കഴിക്കുന്നത് അവയുടെ ജലാംശം, തണുപ്പിക്കൽ ഗുണങ്ങൾ, പോഷകങ്ങൾ എന്നിവ കാരണം പ്രത്യേക ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

വെള്ളരിക്കയിൽ ഏകദേശം 95 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചൂടുള്ള വേനൽക്കാല ദിവസങ്ങളിൽ ജലാംശം നൽകുന്ന ഒരു മികച്ച ഭക്ഷണമാണ് വെള്ളരിക്ക. ശരീര താപനില നിയന്ത്രിക്കുന്നതിനും, ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും ശരിയായ ജലാംശം അത്യാവശ്യമാണ്.

വെള്ളരിക്കയിലെ ഉയർന്ന ജലാംശം ശരീരത്തെ അകത്തു നിന്ന് തണുപ്പിക്കാൻ സഹായിക്കുന്നു. അത് കൊണ്ട് തന്നെ അമിതമായി ചൂടാകുന്നതും സൂര്യാഘാതം പോലുള്ള രോഗങ്ങളും തടയാൻ സഹായിക്കും. വെള്ളരിക്കയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചൂടുള്ള കാലാവസ്ഥയിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്നു. ഈ ഇലക്ട്രോലൈറ്റുകൾ ശരിയായ ദ്രാവക സന്തുലിതാവസ്ഥ, പേശികളുടെ പ്രവർത്തനം എന്നിവ നിലനിർത്താൻ സഹായിക്കുന്നു.

വെള്ളരിക്കയിൽ ഫിസെറ്റിൻ, കഫീൻ ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിക്കുന്നത് അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് അധിക സംരക്ഷണം നൽകിയേക്കാം. കലോറി കുറവും വെള്ളവും നാരുകളും കൂടുതലുള്ളതുമായ വെള്ളരിക്ക, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും വെള്ളരിക്ക സഹായകമാണ്.

വിറ്റാമിനുകൾ എ, സി എന്നിവയും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൂടാതെ, വെള്ളരിക്കയിൽ ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

വെള്ളരിക്കയിൽ ക്വെർസെറ്റിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് തുമ്മൽ, ചൊറിച്ചിൽ, മൂക്കടപ്പ് തുടങ്ങിയ അലർജി ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. വെള്ളരിക്ക പോലുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ച് ജലാംശം നിലനിർത്തുന്നത് വേനൽക്കാല മാസങ്ങളിൽ ഊർജ്ജ നില നിലനിർത്താനും സഹായിക്കുന്നു.