ഉയർന്ന കലോറി ഉള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ കഴിക്കേണ്ട പ്രധാനപ്പെട്ട കലോറി കുറഞ്ഞ ഭക്ഷണങ്ങൾ.

വണ്ണം കുറയ്ക്കുന്നതിനായി സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. എപ്പോഴും നിങ്ങളുടെ ഭക്ഷണക്രമത്തിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഉയർന്ന കലോറി ഉള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ കഴിക്കേണ്ട പ്രധാനപ്പെട്ട കലോറി കുറഞ്ഞ ഭക്ഷണങ്ങൾ.

ബെറിപ്പഴങ്ങൾ

വിവിധ ബെറിപ്പഴങ്ങളി‍ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പിൽ ഏകദേശം 3-8 ഗ്രാം അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ. ഒരു കപ്പിൽ ഏകദേശം 50-60 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

ബ്രൊക്കോളി

ബ്രൊക്കോളി ഒരു കപ്പ് ബ്രൊക്കോളിയിൽ ഏകദേശം 5 ഗ്രാം നാരുകൾ നൽകുന്നു. വിറ്റാമിൻ സി, കെ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്രൊക്കോളിയിൽ ഏകദേശം 55 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

ക്യാരറ്റ്

കലോറി കുറഞ്ഞ മറ്റൊരു ഭക്ഷണമാണ് ക്യാരറ്റ്. കാരറ്റിൽ ഒരു കപ്പിൽ ഏകദേശം 3.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.ബീറ്റാ കരോട്ടിൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ക്യാരറ്റ്. ഒരു കപ്പിൽ ഏകദേശം 50 കലോറി മാത്രമാണുള്ളത്.

പാലക്ക് ചീര

പാലക്ക് ചീരയിൽ കലോറി കുറവാണ്. ഒരു കപ്പ് ചീരയിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, വിറ്റാമിൻ എ, കെ, ഫോളേറ്റ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പിന് ഏകദേശം 40 കലോറി (വേവിച്ചത്) ആണുള്ളത്.

വെള്ളരിക്ക

വെള്ളരിക്കയാണ് മറ്റൊരു ഭക്ഷണം. വെള്ളരിക്ക അര കപ്പിൽ (അരിഞ്ഞത്) ഏകദേശം 0.5 ഗ്രാം നാരുകൾ നൽകുന്നു. കുറഞ്ഞ കലോറിയും ജലാംശത്തിന്റെ അളവും കൂടുതലാണ്. അര കപ്പിൽ (അരിഞ്ഞത്) ഏകദേശം 10 കലോറി ആണ് അടങ്ങിയിട്ടുള്ളത്.