ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. സലാഡുകൾ, സ്പ്രെഡുകൾ അല്ലെങ്കിൽ സ്മൂത്തികളിൽ അവക്കാഡോ ഉൾപ്പെടുത്താം.
മഗ്നീഷ്യം സ്വാഭാവികമായും ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കും. ശ്രദ്ധ, മാനസികാവസ്ഥ നിയന്ത്രണം, സമ്മർദ്ദ നിയന്ത്രണം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ഡോപാമൈൻ, GABA തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ സന്തുലിതമാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു.
ഭക്ഷണത്തിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
പാലക്ക് ചീര
100 ഗ്രാം പാലക്ക് ചീരയിൽ ഏകദേശം 79 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. പരിപ്പ്, സ്മൂത്തികൾ എന്നിവയിൽ ഇത് എളുപ്പത്തിൽ ഉൾപ്പെടുത്താം, ഇത് തലച്ചോറിന്റെ ആരോഗ്യത്തെയും ഇരുമ്പിന്റെ അളവിനെയും സഹായിക്കുന്നു.
മത്തങ്ങ വിത്ത്
ഒരു പിടി മത്തങ്ങ വിത്തുകൾ കഴിച്ചാൽ തന്നെ ധാരാളം മഗ്നീഷ്യം ലഭിക്കും. ഓർമ്മ ശക്തി കൂട്ടുന്നതിന് മികച്ചൊരു ഭക്ഷണമാണ് മത്തങ്ങ വിത്ത്.
ബദാം
ബദാം പതിവായി കഴിക്കുന്നത് ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനൊപ്പം തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
28 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ ഏകദേശം 64 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകളും നൽകുന്നു.
വാഴപ്പഴം
ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 32 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രകൃതിദത്ത പഞ്ചസാരയും വിറ്റാമിൻ ബി 6 ഉം നൽകുന്നു.
അവക്കാഡോ
ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. സലാഡുകൾ, സ്പ്രെഡുകൾ അല്ലെങ്കിൽ സ്മൂത്തികളിൽ അവക്കാഡോ ഉൾപ്പെടുത്താം.
പയർവർഗങ്ങൾ
വേവിച്ച ഒരു കപ്പ് പയർവർഗ്ഗങ്ങളിൽ നിന്ന് 50–80 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. ഇവ പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
നട്സുകൾ
വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമ്പന്നമായ ഉള്ളടക്കം കാരണം നിരവധി നട്‌സുകൾ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വാൽനട്ട്, ബദാം, കശുവണ്ടി, പിസ്ത, ബ്രസീൽ നട്‌സ് തുടങ്ങിയ നട്‌സുകൾ തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
തെെര്
ഒരു കപ്പ് തൈര് ഏകദേശം 30 മില്ലിഗ്രാം മഗ്നീഷ്യം നൽകുന്നു, അതോടൊപ്പം കുടലിന് അനുയോജ്യമായ പ്രോബയോട്ടിക്സും നൽകുന്നു.


