ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നതിന് മുമ്പ് ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളം കുടിക്കുക. 

നിങ്ങളുടെ പ്രഭാതം എങ്ങനെ ആരംഭിക്കുന്നു എന്നത് ദഹനം, ഊർജ്ജം, മാനസികാവസ്ഥ എന്നിവയെ ബാധിക്കാം. വയറു വീർക്കൽ, അസിഡിറ്റി, മലബന്ധം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളുള്ള ആളുകൾ ദിവസവും രാവിലെ ചില പ്രഭാത ശീലങ്ങൾ ചെയ്യേണ്ടതുണ്ട്. ലളിതവും സ്ഥിരതയുള്ളതുമായ ചില പ്രഭാത ശീലങ്ങൾ ആഴ്ചകൾക്കുള്ളിൽ കുടലിനെ സംരക്ഷിക്കുന്നു.

ഒന്ന്

ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നതിന് മുമ്പ് ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളം കുടിക്കുക. 6-8 മണിക്കൂർ ഉറക്കത്തിനു ശേഷം ശരീരം സ്വാഭാവികമായി നിർജ്ജലീകരണം ചെയ്യും. വെള്ളം കുടിക്കുന്നതിനു മുമ്പ് കഫീൻ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് അസിഡിറ്റിയും മലബന്ധവും വഷളാക്കും. ഉണരുമ്പോൾ ഒരു വലിയ ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചാൽ മലവിസർജ്ജനം ഉത്തേജിപ്പിക്കുകയും കരളിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

രണ്ട്

ദിവസവും രാവിലെ വെയിൽ കൊള്ളുന്നത് കുടൽ ചലനം, ആമാശയത്തിലെ ആസിഡ് ഉത്പാദനം എന്നിവയെ നിയന്ത്രിക്കുന്നു. ദിവസവും രാവിലെ 5-10 മിനിറ്റ് നേരം വെയിൽ കൊള്ളുന്നത് കുടലിന്റെ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

മൂന്ന്

രാവിലെ നേരിയ സ്ട്രെച്ചിംഗ്, യോഗ, ചെറിയ നടത്തം എന്നിവ ചെയ്യുന്നത് ഊർജനില കൂട്ടാനും കുടലിനെ സംരക്ഷിക്കാനും സഹായകമാണ്. രാവിലെയുള്ള വ്യായാമം അമിത വിശപ്പ് തടയാനും മലബന്ധം തടയാനും സഹായിക്കുന്നു.

നാല്

പ്രഭാതഭക്ഷണം ഒഴിവാക്കുകയോ സംസ്കരിച്ച കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ദഹനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. കുടലിന് അനുയോജ്യമായ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, എന്നിവ അടങ്ങിയിരിക്കണം.

അഞ്ച്

ഭക്ഷണം വളരെ പെട്ടെന്ന് കഴിക്കാതെ സാവധാനത്തിൽ കഴിക്കുക. തിരക്കുകൂട്ടുമ്പോഴോ, സമ്മർദ്ദത്തിലായിരിക്കുമ്പോഴോ ഭക്ഷണം കഴിക്കുന്നത് വിവിധ ദഹന പ്രശ്നങ്ങൾക്കും കുടലിനെയും ബാധിക്കാം.