രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.

ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചതാണ് ഓട്സ്. ഓട്‌സിൽ പ്രോട്ടീനുകൾ, ലിപിഡുകൾ, സാപ്പോണിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ജലാംശം നൽകാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം എന്നിവ അകറ്റാൻ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.

രണ്ട്

രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതിലേക്ക് അൽപം നാരങ്ങ നീരും റോസ് വാട്ടറും ചേർക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

മൂന്ന്

രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

നാല്

ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്‌പൂൺ ഓട്‌സും ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ പാടുകൾ അകറ്റാൻ മികച്ചതാണ് ഈ പാക്ക്.