വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ സൂര്യകാന്തി വിത്തുകൾ തിളക്കമുള്ള ചർമ്മവും വാർദ്ധക്യത്തെ ചെറുക്കുന്ന ഗുണങ്ങളും നൽകുന്നു.
ഇന്ന് നിരവധി വിത്തുകൾ കടകളിൽ ലഭ്യമാണ്. മിക്കതും പോഷകഗുണമുള്ളവയാണ്. ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും അത് പോലെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന അഞ്ച് ആരോഗ്യകരമായ വിത്തുകളെ കുറിച്ചാണ് ഇനി പറയുന്നത്.
ചിയ സീഡ്
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ചിയ സീഡ്. ഹൃദയത്തിനും തലച്ചോറിനും ഇത് ഏറെ നല്ലതാണ്. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും. ദിവസവും വെറും വയറ്റിൽ ചിയ സീഡ് വെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്. അല്ലെങ്കിൽ സ്മൂത്തിയിലോ പുഡ്ഡിംഗിലോ ഡീറ്റോക്സ് വെള്ളത്തിലോ ചേർത്തും കഴിക്കാവുന്നതാണ്.

മത്തങ്ങ വിത്ത്
രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കാൻ സഹായിക്കുന്ന സിങ്ക് മത്തങ്ങ വിത്തിൽ കൂടുതലാണ്. കൂടാതെ, മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം ഒഴിവാക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും. വെെകിട്ട് സ്നാക്ക്സിൽ ചേർത്ത് കഴിക്കുന്നത്.
ഫ്ളാക്സ് സീഡ്
ലിഗ്നാനുകളാൽ സമ്പന്നമായ ഫ്ളാക്സ് സീഡ് ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്നു. ഫ്ളാക്സ് സീഡ് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി.
സൂര്യകാന്തി വിത്തുകൾ
വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ സൂര്യകാന്തി വിത്തുകൾ തിളക്കമുള്ള ചർമ്മവും വാർദ്ധക്യത്തെ ചെറുക്കുന്ന ഗുണങ്ങളും നൽകുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സെലിനിയം ഇതിൽ അടങ്ങിയിട്ടുണ്ട്. ഉച്ചകഴിഞ്ഞുള്ള ലഘുഭക്ഷണമോ ഭക്ഷണത്തോടൊപ്പമോ കഴിക്കുന്നതാണ് ഇത് ഏറെ നല്ലത്.

എള്ള്
കാൽസ്യം സമ്പുഷ്ടമായ എള്ള് ശക്തമായ അസ്ഥികൾക്കും സന്ധികളുടെ ആരോഗ്യത്തിനും നല്ലതാണ്. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും എള്ള് മികച്ചതാണ്. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് എള്ള് കഴിക്കുന്നതാണ് ഏറെ നല്ലത്. ലഡ്ഡു, ചട്ണി എന്നിവയിൽ ചേർക്കുകയോ അല്ലെങ്കിൽ പച്ചക്കറികൾക്ക് മുകളിൽ വിതറുക ചെയ്യാം.
