പ്രോട്ടീൻ കുറവാണെങ്കിൽ പേശികളുടെ ശക്തിയും നഷ്ടപ്പെടാൻ ഇടയാക്കും. ഇത് ശാരീരിക ജോലികൾ കൂടുതൽ ബുദ്ധിമുട്ടാക്കും. മിതമായ പ്രോട്ടീൻ കുറവ് പോലും പേശി ക്ഷയത്തിന് കാരണമാകും പ്രത്യേകിച്ച് പ്രായമായവരിൽ.
ശരീരത്തിന്റെ പ്രവർത്തത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. ദഹനം, മെറ്റബോളിസം എന്നിവയുൾപ്പെടെ ശരീരത്തിലെ ജൈവ രാസപ്രവർത്തനങ്ങളെയും ഇത് സുഗമമാക്കുന്നു. ശരീരത്തിന് മറ്റ് സ്രോതസ്സുകൾ കുറവായിരിക്കുമ്പോൾ പ്രോട്ടീനുകൾക്ക് ഊർജ്ജം നൽകാനും കഴിയും. പ്രോട്ടീൻ കുറവ് ഉണ്ടായാൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
കുറഞ്ഞ പ്രോട്ടീൻ ഉപഭോഗം മാനസികാവസ്ഥയിലെ മാറ്റങ്ങൾക്ക് ഇടയാക്കും. നമ്മുടെ മാനസികാവസ്ഥയ്ക്ക് സഹായിക്കുന്ന വിവിധതരം ഹോർമോണുകളും ന്യൂറോ ട്രാൻസ്മിറ്ററുകളും സമന്വയിപ്പിക്കുന്നതിന് പ്രോട്ടീൻ നിർണ്ണായകമാണ്. സെറോടോണിൻ പോലുള്ള ഹോർമോൺ സുരക്ഷിതവും സന്തോഷകരവുമാക്കുന്നു. അതിനാൽ, പ്രോട്ടീൻ കുറവ് ഒരാളുടെ മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
രണ്ട്
പ്രോട്ടീൻ കുറവാണെങ്കിൽ പേശികളുടെ ശക്തിയും നഷ്ടപ്പെടാൻ ഇടയാക്കും. ഇത് ശാരീരിക ജോലികൾ കൂടുതൽ ബുദ്ധിമുട്ടാക്കും. മിതമായ പ്രോട്ടീൻ കുറവ് പോലും പേശി ക്ഷയത്തിന് കാരണമാകും പ്രത്യേകിച്ച് പ്രായമായവരിൽ.
മൂന്ന്
പ്രോട്ടീൻ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ചേക്കാം. തൽഫലമായി, കുറവുള്ള വ്യക്തികൾക്ക് ശരീരത്തിൽ ആവശ്യത്തിന് ആന്റിബോഡികൾ ഇല്ലാത്തതിനാൽ അണുബാധകൾക്കും രോഗങ്ങൾക്കും സാധ്യത കൂടുതലാണ്.
നാല്
പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ മുടി കൊഴിച്ചിൽ, പൊട്ടുന്ന നഖങ്ങൾ, വരണ്ട ചർമ്മം എന്നിവ പ്രകടമാകാം.
അഞ്ച്
അമിത വിശപ്പാണ് മറ്റൊരു ലക്ഷണം. പ്രോട്ടീന്റെ കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും മധുരപലഹാരങ്ങൾ കഴിക്കാനുള്ള ആഗ്രഹത്തിനും കാരണമാകും.
ആറ്
മുറിവുകളുടെ കേടുപാടുകൾ തീർക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമായ പ്രോട്ടീനുകളുടെ അഭാവം മൂലം മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുത്തേക്കാം.
ഏഴ്
ചർമ്മത്തിന്റെ വീക്കം, നീർക്കെട്ട് എന്നിവയിലേക്ക് നയിക്കുന്ന എഡീമ പ്രോട്ടീൻ കുറവുകളുടെ മറ്റൊരു പ്രധാന ലക്ഷണമാണ്.

