ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണം ക്ഷീണമാണ്. ഫാറ്റി ലിവർ ഉള്ളവരിൽ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ലക്ഷണങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറയുന്നു.
കരളിലെ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. മദ്യം മൂലമല്ലാത്തപ്പോൾ ഇതിനെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് പറയുന്നു. കരളിൽ കുറച്ച് കൊഴുപ്പ് അടങ്ങിയിരിക്കുന്നത് സാധാരണമാണ്. എന്നിരുന്നാലും, അത് കരളിന്റെ ഭാരത്തിന്റെ 5-10 ശതമാനത്തിൽ കൂടുതലാണെങ്കിൽ ആശങ്കാജനകമാണ്, ഇതിനെ ഫാറ്റി ലിവർ (സ്റ്റീറ്റോസിസ്) എന്ന് പറയുന്നതായി അമേരിക്കൻ ലിവർ ഫൗണ്ടേഷന്റെ വ്യക്തമാക്കുന്നു.
ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്, ഏറ്റവും സാധാരണമായ ലക്ഷണമാണ് എന്ന് കുറിച്ച് കൊണ്ടാണ് അടുത്തിടെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ജോസഫ് സൽഹാബ് വീഡിയോ പങ്കുവച്ചിരുന്നു.
ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണം ക്ഷീണമാണ്. ഫാറ്റി ലിവർ ഉള്ളവരിൽ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ലക്ഷണങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറയുന്നു. ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണം വയറിന്റെ വലതുവശത്തെ മുകൾഭാഗത്ത് വേദനയാണ്. ഇത് പകൽ സമയത്തോ ഭക്ഷണം കഴിച്ചതിനു ശേഷമോ വേദന അനുഭവപ്പെടാം. ചിലപ്പോൾ ഇത് കരളിന്റെ വീക്കത്തെ സൂചിപ്പിക്കുന്നു.
വാസ്തവത്തിൽ, ഫാറ്റി ലിവർ ഉള്ള മിക്ക ആളുകൾക്കും ലക്ഷണങ്ങൾ പ്രകടമാകാറില്ല. ഫാറ്റി ലിവർ ഒരു ഒളിഞ്ഞിരിക്കുന്ന രോഗമാണ്. പരിശോധനയിലൂടെ തന്നെ ൽ 50 ശതമാനം പേർക്കും ഫാറ്റി ലിവർ രോഗത്തെ നേരത്തെ കണ്ടെത്താനാകും. കാരണമില്ലാതെ ഇടയ്ക്കിടെയുള്ള ഛർദ്ദി കരൾ തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. എന്നിരുന്നാലും അവ ഫാറ്റി ലിവർ രോഗത്തിന് പുറമെ മറ്റ് അവസ്ഥകളെയും സൂചിപ്പിക്കാം.
മൂത്രത്തിലെ നിറവ്യത്യാസമാണ് ഫാറ്റി ലിവർ രോഗത്തിന്റെ മറ്റൊരു ലക്ഷണം. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കണ്ടാൽ അത് ഫാറ്റി ലിവർ രോഗത്തിന്റെയാണെന്ന് അർത്ഥമാക്കുന്നില്ല. ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

