ആരോഗ്യകരമായ ഭക്ഷണക്രമം, ജലാംശം നിലനിർത്തൽ, വ്യായാമം എന്നിവ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. വന്ധ്യതയും തൈറോയ്ഡ് അസന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധത്തെ പലരും അവഗണിക്കാറാണ് പതിവെന്ന് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നു.
ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം എന്നിവയുൾപ്പെടെയുള്ള തൈറോയ്ഡ് അവസ്ഥകൾ സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. തൈറോയ്ഡ് പ്രശ്നങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുമെങ്കിലും അവ എല്ലായ്പ്പോഴും വന്ധ്യതയുടെ പ്രധാന കാരണമല്ല.
ആരോഗ്യകരമായ ഭക്ഷണക്രമം, ജലാംശം നിലനിർത്തൽ, വ്യായാമം എന്നിവ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. വന്ധ്യതയും തൈറോയ്ഡ് അസന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധത്തെ പലരും അവഗണിക്കാറാണ് പതിവെന്ന് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നു.
തൈറോയ്ഡ് സംബന്ധമായ ചെറിയ പ്രശ്നങ്ങൾ, പ്രത്യേകിച്ച് ഹൈപ്പോതൈറോയിഡിസം എന്നിവ പോലും അണ്ഡോത്പാദനം തടസ്സപ്പെടുമെന്ന് പല സ്ത്രീകൾക്കും അറിയില്ലെന്ന് ലവ്നീത് ബത്ര തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. സമീകൃതാഹാരം ശീലമാക്കിയിട്ടും ക്രമരഹിതമായ ആർത്തവവും ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകളും സ്ത്രീകളിൽ കണ്ട് വരുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും വിറ്റാമിനുകളും പ്രത്യുത്പാദന ആരോഗ്യം നിലനിർത്താൻ കഴിയും. തൈറോയ്ഡ് പ്രശ്നം തുടക്കം പോലും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്നും പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര പറയുന്നു.
തൈറോയ്ഡ് ഗ്രന്ഥി ഊർജ്ജ നില, മെറ്റബോളിസം, പ്രത്യുൽപാദന ആരോഗ്യം ഉൾപ്പെടെയുള്ള മറ്റ് നിരവധി ശരീര പ്രക്രിയകൾ എന്നിവ നിയന്ത്രിക്കുന്നു. നേരിയ തോതിൽ തൈറോയ്ഡ് അസന്തുലിതാവസ്ഥ പോലും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും അണ്ഡാശയ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.