മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

മാതളനാരങ്ങയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മാതളനാരങ്ങ. ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയ മാതളനാരങ്ങ പതിവായി കഴിക്കുന്നത് നിരവധി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും മാതളനാരങ്ങ ഗുണം ചെയ്യും. ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മാതളനാരങ്ങ സഹായകമാണെന്ന് ഓക്സിഡേറ്റീവ് മെഡിസിൻ ആൻഡ് സെല്ലുലാർ ലോംഗ്വിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 100 ഗ്രാം മാതളനാരങ്ങയിൽ 10 മുതൽ 60 മില്ലിഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. വയറു വീർക്കൽ, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കാം. കുടലിന് അനുകൂലമായ ബാക്ടീരിയകളെ പിന്തുണയ്ക്കുന്ന സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

പ്രതിരോധശേഷി കൂട്ടാനും വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിനും മാതളനാരങ്ങ മികച്ചതാണ്. ഇത് അണുബാധകളെ ചെറുക്കുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു.

വരണ്ടതും മങ്ങിയതുമായ ചർമ്മം പരിഹരിക്കുന്നതിനും മാതളനാരങ്ങ ഏറെ നല്ലതാണ്. മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. അവ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു. ഇത് കാലക്രമേണ ചർമ്മത്തിന്റെ ഇലാസ്തികതയും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും.

ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും (ടാനിൻ, ആന്തോസയാനിനുകൾ) പോളിഫെനോൾ അളവും ഉള്ളതിനാൽ, മാതളനാരങ്ങ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ​ഗവേഷണങ്ങൾ പറയുന്നു. ദിവസവും ഒരു മാതളനാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും.

മാതളനാരങ്ങ പതിവായി കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ഓർമ്മശക്തി കൂട്ടാനും മറവി രോഗത്തിൻറെ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർദ്ധപ്പിച്ച് വിളർച്ചയെ തടയുന്നു.