ആർത്തവചക്രം, ഗർഭം, ആർത്തവവിരാമം എന്നിവയെല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസ് പറയുന്നു.

തൈറോയ്ഡ് പ്രശ്നങ്ങൾ ഇന്ന് സ്ത്രീകളിൽ കൂടുതലായി കണ്ട് വരുന്നു. കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി, നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും എല്ലാം പ്രവർത്തിക്കുന്നു ഹോർമോൺ മാറ്റങ്ങൾ, ജനിതകശാസ്ത്രം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സ്ത്രീകളിലെ എൻഡോക്രൈൻ സിസ്റ്റം പുരുഷന്മാരേക്കാൾ സങ്കീർണ്ണമാണ്. കാരണം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹോർമോൺ അളവ് മാറുന്നു. ആർത്തവചക്രം, ഗർഭം, ആർത്തവവിരാമം എന്നിവയെല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസ് പറയുന്നു.

ആർത്തവചക്രത്തിൽ, ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ അളവ് മാറുന്നു. ഈ ഏറ്റക്കുറച്ചിലുകൾ തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ ബാധിച്ചേക്കാം. ഉയർന്ന ഈസ്ട്രജൻ അളവ് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെയും ഉപയോഗത്തെയും കുറയ്ക്കും.

"ഹാഷിമോട്ടോയുടെ തൈറോയ്ഡൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ സ്ത്രീകൾക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥയിൽ, രോഗപ്രതിരോധ സംവിധാനം തെറ്റായി തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുന്നു. ഇത് സ്ത്രീകളെ ഹൈപ്പോതൈറോയിഡിസത്തിന് കൂടുതൽ സാധ്യതയുള്ളതാക്കുന്നുതായി ഫങ്ഷണൽ ന്യൂട്രീഷനിസ്റ്റ് മുഗ്ധ പ്രധാൻ പറയുന്നു.

തൈറോയ്ഡ് ആരോഗ്യം മനസ്സിലാക്കുന്നതിന് ജനിതകശാസ്ത്രം പ്രധാനമാണ്. പാരമ്പര്യമായി തെെറോയ്ഡ് ഉണ്ടെങ്കിൽ അപകടസാധ്യത കൂടുതലായിരിക്കാം. പാരമ്പര്യം മാത്രമല്ല സമ്മർദ്ദം, ഭക്ഷണക്രമം, വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തൽ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഒരു വലിയ പങ്ക് വഹിക്കുന്നു. 

യോഗ, ശ്വസന വ്യായാമം അല്ലെങ്കിൽ ധ്യാനം എന്നിവ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഹോർമോൺ ഉത്പാദനം സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യും. മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ ശരീരം ഊർജ്ജം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുകയും ഇൻസുലിൻ പ്രവർത്തിക്കുന്ന രീതി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.