ഉയർന്ന അളവിൽ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ആരോഗ്യകരമായ സസ്യ പ്രോട്ടീൻ എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. why every woman should eat a handful of pumpkin seed
ധാരാളം പോഷകഗുണങ്ങൾ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിധ്യം നല്ല പ്രതിരോധശേഷി ഉറപ്പാക്കുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഉയർന്ന അളവിൽ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ആരോഗ്യകരമായ സസ്യ പ്രോട്ടീൻ എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. മാനസികാവസ്ഥ, പേശികളുടെ പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം എന്നിവ നിയന്ത്രിക്കുന്നതുൾപ്പെടെ ശരീരത്തിലെ 600-ലധികം ജൈവ രാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അതേസമയം, സിങ്ക് രോഗപ്രതിരോധ പ്രവർത്തനം, ചർമ്മാരോഗ്യം, ഹോർമോൺ നിയന്ത്രണം എന്നിവയ്ക്കും സഹായിക്കുന്നു.
ഇരുമ്പ് കുറവുള്ള സ്ത്രീകൾക്ക് മത്തങ്ങ വിത്ത് കഴിക്കുന്നത് പ്രധാനമാണ്. മത്തങ്ങ വിത്തുകൾ ഇരുമ്പും മറ്റ് ധാതുക്കളും നൽകുന്നു.
ആർത്തവം അല്ലെങ്കിൽ ആർത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട ഹോർമോൺ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾ മത്തങ്ങ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനമാണ്. അവയിൽ ഫൈറ്റോ ഈസ്ട്രജൻ, ലിഗ്നാൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ പ്രവർത്തനത്തെ നിയന്ത്രിക്കും. മാത്രമല്ല, അവയുടെ ഉയർന്ന സിങ്ക് ഉള്ളടക്കം പ്രോജസ്റ്ററോണിന്റെയും ഈസ്ട്രജന്റെയും ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്.
മത്തങ്ങ വിത്തുകളിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കും. മത്തങ്ങ വിത്തുകൾ അടങ്ങിയ ഭക്ഷണം ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് സ്പൈക്കുകൾ കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്നു.സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ്, അസ്ഥിസാന്ദ്രത കുറയൽ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ആർത്തവവിരാമത്തിനുശേഷം.


