ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകൾക്കും അവയവങ്ങൾക്കും കേടുപാടുകൾ വരുത്തും. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാഴ്ചക്കുറവ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
എല്ലാ വർഷവും മെയ് 17 ന് ലോക രക്തസമ്മർദ്ദ ദിനം ആചരിച്ച് വരുന്നു. ആരോഗ്യകരമായ ജീവിതശൈലി , പതിവ് നിരീക്ഷണം, ഉയർന്ന രക്തസമ്മർദ്ദം തടയാനോ നിയന്ത്രിക്കാനോ കഴിയുന്ന ഭക്ഷണശീലങ്ങൾ എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകൾക്കും അവയവങ്ങൾക്കും കേടുപാടുകൾ വരുത്തും. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാഴ്ചക്കുറവ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുതായി ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പത്ത് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
തണ്ണിമത്തൻ
90 ശതമാനത്തിലധികം വെള്ളം അടങ്ങിയ തണ്ണിമത്തൻ ജലാംശം നൽകുന്നു. ഇതിൽ എൽ-സിട്രുലൈൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അമിനോ ആസിഡും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ധമനികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതുമാണ്. ഇതിൽ സമ്പന്നമായ പൊട്ടാസ്യം ഉള്ളടക്കം ശരീരത്തിലെ സോഡിയത്തിന്റെ ഫലങ്ങൾ സന്തുലിതമാക്കാനും സഹായിക്കുന്നു.
വെള്ളരിക്ക
വെള്ളരിക്ക രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ്. അവയിൽ കലോറി കുറവാണ്. പൊട്ടാസ്യം കൂടുതലാണ്. ഇത് മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാനും സഹായിക്കുന്നു.
തക്കാളി
തക്കാളിയിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് സലാഡുകൾ, സൂപ്പുകൾ എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.
ബെറിപ്പഴങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ് ബെറിപ്പഴങ്ങൾ. കാരണം അവയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും മികച്ച രക്തചംക്രമണത്തിനും സഹായിക്കുന്നു. പതിവായി കഴിക്കുന്നത് രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇലക്കറികൾ
ഇലക്കറികളിൽ നൈട്രേറ്റുകൾ കൂടുതലാണ്. ഇത് ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറുന്നു. ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുകയോ സാലഡുകളിൽ വേവിച്ച ബീറ്റ്റൂട്ട് ചേർക്കുകയോ ചെയ്യുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നു.
കരിക്കിൻ വെള്ളം
പൊട്ടാസ്യം, മഗ്നീഷ്യം, ഇലക്ട്രോലൈറ്റുകൾ എന്നിവ കരിക്കിൻ വെള്ളത്തിലുണ്ട്. കരിക്കിൻ വെള്ളം കുടിക്കുന്നത് ക്ഷീണം അകറ്റാനും ബിപി നിയന്ത്രിക്കാനും സഹായിക്കും.
നാരങ്ങ വെള്ളം
നാരങ്ങയിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മാമ്പഴം
മാമ്പഴം മധുരമുള്ളതാണെങ്കിലും, അവയിൽ നാരുകൾ, പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്. ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു.


