അരിവാൾ കോശങ്ങളുടെ ദ്രുതഗതിയിലുള്ള തകർച്ച ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ കുറവിന് കാരണമാകുന്നു, ഇത് കടുത്ത ക്ഷീണം, ബലഹീനത, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകുന്നു.
എല്ലാ വർഷവും ജൂൺ 19 ന് ലോക സിക്കിൾ സെൽ അവബോധ ദിനം ആചരിക്കുന്നു. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് എന്ന അരിവാൾ കോശ രോഗം. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം. രക്തയോട്ടത്തെ ബാധിക്കാനും പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇത് കാരണമാകും. Closing the Survival Gap: Equity in Sickle Cell Disease എന്നതാണ് ഈ വർഷത്തെ പ്രമേയം.
എന്താണ് സിക്കിൾ സെൽ ഡിസീസ്? ലക്ഷണങ്ങൾ എന്തെല്ലാം?
സിക്കിൾ സെൽ ഡിസീസ് (SCD) എന്നത് ചുവന്ന രക്താണുക്കളുടെ ആകൃതിയെയും പ്രവർത്തനത്തെയും ബാധിക്കുന്ന രോഗമാണ്. ഈ രോഗം ഉള്ളവരിൽ ചുവന്ന രക്താണുക്കൾ വൃത്താകൃതിയിലും ചന്ദ്രക്കലയുടെ ആകൃതിയിലുള്ളതുമായി (അരിവാൾ ആകൃതിയിലുള്ളത്) മാറുന്നു. ഇത് രക്തക്കുഴലുകളിലൂടെ സുഗമമായി ഒഴുകുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുകയും വിവിധ ആരോഗ്യ സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. രക്താണുക്കൾ സാധാരണക്കാരിൽ 120 ദിവസം ജീവിക്കുമ്പോൾ ഇവരിൽ 30 മുതൽ 60 ദിവസങ്ങൾ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്‌നം ഇവരെ വിളർച്ചയിലേയ്ക്ക് നയിക്കും.
അരിവാൾ കോശങ്ങളുടെ ദ്രുതഗതിയിലുള്ള തകർച്ച ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ കുറവിന് കാരണമാകുന്നു, ഇത് കടുത്ത ക്ഷീണം, ബലഹീനത, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകുന്നു. കുഞ്ഞുങ്ങളിലും കൊച്ചുകുട്ടികളിലും കൈകളും കാലുകളും വീർത്തതും വേദനാജനകവുമായി അനുഭവപ്പെടുന്നു. ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നത് ചർമ്മത്തിനും കണ്ണുകൾക്കും മഞ്ഞനിറം ഉണ്ടാകുന്നു.


