മുംബൈ: കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ തൂങ്ങിമരിച്ച് ഇരുപത്തൊമ്പതുകാരി. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. വര്‍ളി സ്വദേശിയായ യുവതിയെ തിങ്കളാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇന്നലെയായിരുന്നു യുവതിയുടെ സ്രവ പരിശോധനയുടെ ഫലം പുറത്ത് വന്നത്. യുവതിയോട് രോഗവിവരം അറിയിച്ചിരുന്നു.

കൊവിഡ് പേടി; മഹാരാഷ്ട്രയില്‍ യുവാവ് ജീവനൊടുക്കി

ഇന്ന് പുലര്‍ച്ചെ ശുചിമുറിയിലേക്ക് പോയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ചുരിദാറിന്‍റെ ദുപ്പട്ട ഉപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. നായര്‍ ആശുപത്രിയിലെ വാര്‍ഡ് 25ലായിരുന്നു യുവതിയുണ്ടായിരുന്നത്. യുവതി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ അഗ്രിപാഡ പൊലീസ് കേസെടുത്തിട്ടുണ്ട്. 

മദ്യക്ഷാമം: തമിഴ്നാട്ടിൽ സാനിറ്റൈസർ കുടിച്ചയാൾ മരിച്ചു

വിരഹം താങ്ങാനായില്ല; ലോക്ക്ഡൗണില്‍ ഭാര്യയെ പിരിഞ്ഞിരുന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊവിഡ് പോസിറ്റീവ്; നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ആത്മഹത്യ ചെയ്തു