Asianet News MalayalamAsianet News Malayalam

മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക്, വിദ്യാ‍‍ർത്ഥികളെ തടഞ്ഞു, ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

again Hijab issue in Mangalore University, students barred, they  classes boycotted as protest
Author
Mangaluru, First Published May 30, 2022, 3:47 PM IST

മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസില്‍ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പ്രതിഷേധ സൂചകമായി വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ബഹിഷ്കരിച്ചു.

'ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കണം'; ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് അൽ ഖ്വയ്ദ തലവൻ സവാഹിരി

 കർണാടക  ഹിജാബ് നിരോധനം, അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

 

ബെംഗളുരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് (Hijab) നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ( Karnataka High court) വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയെ ( Supreme Court) സമീപിച്ചു. കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 

കർണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യവും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പ്രതിഷേധം ശക്തമാകുന്നതിനിടെ കർണാടകയിലെ ബെല്ലാരിയിൽ ഇന്ന് ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരുമായി വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികളുടെഹിജാബ് മാറ്റിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. 

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു; കർണാടകയിൽ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെൻഷൻ

വിധിക്കെതിരെ കഴിഞ്ഞ ദവസം, സമസ്തയും സുപ്രീം കോടതിയില്‍ ഹർജി നൽകിയിരുന്നു. ഖുറാനെ വ്യാഖ്യാനിച്ചതിൽ കർണ്ണാടക ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അഡ്വ.പി എസ് സുൽഫിക്കറലി മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് ഹർജിയിൽ സമസ്ത വ്യക്തമാക്കുന്നു. 

Hijab : ഹിജാബ് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി;3 പേർ അറസ്റ്റിൽ,ജഡ്ജിമാർക്ക് സുരക്ഷ ഒരുക്കും

'ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്'. ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹർജിയിൽ പറയുന്നു.

Hijab row : ഹിജാബ് ധരിക്കണമെന്നുള്ളവര്‍ അതനുവദിക്കുന്ന രാജ്യത്ത് പോകട്ടെ: ബിജെപി നേതാവ്

Follow Us:
Download App:
  • android
  • ios