എഡിജിപി അമൃത് പോളും മറ്റ് പൊലീസുകാരുമടക്കം അടക്കം 65 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി.
ബെംഗളൂരു: കർണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേട് കേസിൽ ഒന്നാം റാങ്കുകാരി അറസ്റ്റിൽ. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്. ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതൽ രചന ഒളിവിലായിരുന്നു. മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ ഹിരോലി ചെക്ക്പോസ്റ്റിൽ വെച്ചാണ് ഇവർ പിടിയിലായത്. എഡിജിപി അമൃത് പോളും മറ്റ് പൊലീസുകാരുമടക്കം അടക്കം 65 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ വാങ്ങി എസ്ഐ നിയമത്തിനായി വന്‍ക്രമക്കേടാണ് നടന്നത്.
തെക്കൻ കര്‍ണാടകയിൽ കനത്ത മഴ: ബെംഗളൂരു - മൈസൂരു ഹൈവേ വെള്ളത്തിൽ
മൈസൂരു: കനത്ത മഴയില്‍ തെക്കന്‍ കര്‍ണാടകയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം. രാമനഗരിയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗ്ലൂരു മൈസൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കെഎസ്ആര്‍ടി ബസ്സുകള്‍ അടക്കം മണിക്കൂറുകളോളം കുടുങ്ങി. 19 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
രാമനഗര ,ബിഡദി,കെങ്കേരി തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം . എക്സ്പ്രസ് ഹൈവേയുടെ സർവ്വീസ് റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ബസ്സുകള്‍ ഉള്‍പ്പെടെ വെള്ളക്കെട്ടിൽ കുടുങ്ങി .യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത് . മുപ്പത് കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങൾ കുടുങ്ങി കിടന്നു .കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകളും രാമനഗരയിൽ മണിക്കൂറുകളോളം കുടുങ്ങി. മൈസൂരുവിലേക്കുള്ള ഗതാഗതം കനകപുര വഴി തിരിച്ച് വിട്ടിരിക്കുകയാണ്.
കനത്ത മഴക്കൊപ്പം തടാകങ്ങൾ കര കവിഞ്ഞതുമാണ് കെടുതി രൂക്ഷമാക്കിയത്.മൈസൂരു ,മാണ്ഡ്യ ,തുംകുരു മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണ പ്രവർത്തനങ്ങളെ തുടർന്ന് വെള്ളം ഒഴുകി പോകാൻ തടസ്സം അനുഭവപ്പെടുന്നതും വെള്ളക്കെട്ടിന് കാരണമായി. രണ്ട് ദിവസം കൂടി തെക്കന്‍ കര്‍ണാടകയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ദിലീപിനെ സഹായിച്ചെന്ന കേസ്; ഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്, നോട്ടീസ് നൽകി
കൊവിഡ് ആഘാതം മറികടന്ന് കൊച്ചി വിമാനത്താവളം: നഷ്ടം മറികടന്ന് ലാഭത്തിലെത്തി
മണ്ണിടിച്ചില്‍: പത്തനംതിട്ടയില്‍ വനത്തില്‍ ബസ് കുടുങ്ങി, ബസ് തിരികെ കുമളിയിലേക്ക് വിട്ടു
ടീസ്ത സെതൽവാദിൻ്റെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും
ദില്ലി: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ടിസ്ത സെതൽ വാദ് ഒരു രാഷ്ട്രീയ നേതാവിനൊപ്പം ചേർന്ന് വലിയ ഗൂഢാലോചന നടത്തി എന്നും എസ്‌ഐടി അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് 13 പേജുള്ള സത്യവാങ്മൂലത്തിലൂടെ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് എടിഎസാണ് കേസ് എടുത്തത്
