മധ്യപ്രദേശ് സർക്കാരിനും മുഖ്യമന്ത്രി മോഹൻ യാദവിനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി.

ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനും മുഖ്യമന്ത്രി മോഹൻ യാദവിനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി. പാമ്പുകടിയേറ്റുള്ള മരണങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വ്യാജ ഇടപെടലുകളിലൂടെ തട്ടിയെടുത്തു എന്നാണ് ആരോപണം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം നടന്നതെന്നും ഇത്രയും ഗുരുതരമായ അഴിമതി മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഒരാളുടെ പേരിൽ 38 തവണ പാമ്പ് കടിച്ചെന്ന് അവകാശപ്പെട്ട്, 11 കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായും ജിതു പട്വാരി കൂട്ടിച്ചേർത്തു.

Scroll to load tweet…

വ്യത്യസ്ത തരം അഴിമതികളും ക്രമക്കേടുകളും കണ്ടിട്ടുണ്ട്. പക്ഷേ മുഖ്യമന്ത്രി മോഹൻ യാദവിൻറെ ഭരണത്തിൽ സിയോനി ജില്ലയിലെ ഒരു മനുഷ്യനെ 38 തവണയാണ് പാമ്പ് കടിക്കുന്നു, ഓരോ തവണയും സർക്കാർ ധനസഹായമായ നാല് ലക്ഷം രൂപ വീതം പിൻവലിക്കുന്നു - പട്വാരി കൂട്ടിച്ചേർത്തു.

പാമ്പ് കടിയുമായി ബന്ധപ്പെട്ട ഒരൊറ്റ ജില്ലക്കായി ഏകദേശം 11 കോടി രൂപയാണ് ഗവൺമെൻറ് ഈയിനത്തിൽ ചെലവാക്കിയിരിക്കുന്നത്. പാമ്പുകടിയുമായി ബന്ധപ്പെട്ട ഒരു അഴിമതി നമ്മൾ ആരും കേട്ടിട്ടുണ്ടാകില്ല എന്നാൽ മധ്യപ്രദേശിൽ അത് നടക്കുന്നു. സാമ്പത്തിക വിഭവങ്ങൾ ഇവിടെ കൊള്ളയടിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. 

സിയോനി ജില്ലയിൽ ഏകദേശം 47 ആളുകൾ പലതവണ മരിച്ചതായി കാണാൻ സാധിക്കുമെന്നും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഓരോ കേസിലും സർക്കാർ ധനസഹായമായ നാലു ലക്ഷം രൂപ നൽകിയതായും അത്തരത്തിൽ 11.26 കോടി രൂപയുടെ അഴിമതി നടന്നതായും ആരോപണമുണ്ട്. മരിച്ചവരുടെ പട്ടികയിൽ ക്രമക്കേട് കാണാൻ സാധിക്കും. വ്യത്യസ്ത ഡോക്യുമെന്റ് പരിശോധിച്ചാൽ ഒരു മനുഷ്യൻ പാമ്പ് കടിയേറ്റ് 30 തവണ മരിച്ചതായും മറ്റൊരാൾ 19 തവണ മരിച്ചതായും കാണാം. നിരവധി ഉദ്യോഗസ്ഥർ ഈ ക്രമക്കേടിന്റെ ഭാഗമാണ്, സാമ്പത്തിക വിഭാഗത്തിന്റെ ഒരു ടീം ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....