കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ അധ്യാപക സംവരണ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം. തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ നാലിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു

ബെം​ഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ അധ്യാപക സംവരണ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം. തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ നാലിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു. മൂന്നിടത്ത് ബിജെപി സ്ഥാനാർത്ഥികളും ഒരിടത്ത് ജെഡിഎസ് സ്ഥാനാർത്ഥിയുമാണ് ജയിച്ചത്. ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ തുടർച്ചയായി അഞ്ചുവട്ടം എംഎൽസി ആയി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാ‍ർത്ഥി പുട്ടണ്ണ തൊള്ളായിരത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ കോൺഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായിരുന്നു ഇത്. എഴുപത്തിയഞ്ചംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 37 സീറ്റുകളാണുള്ളത്. എൻഡിഎ അംഗസംഖ്യ 32 ആയി.

YouTube video player