ഇന്ന് രാത്രി അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്
- Home
- News
- India News
- ജാഗ്രത! കേരളത്തിന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, രാത്രി 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂർ ഇടിമിന്നൽ മഴ സാധ്യത ശക്തം
ജാഗ്രത! കേരളത്തിന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, രാത്രി 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂർ ഇടിമിന്നൽ മഴ സാധ്യത ശക്തം

ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
Malayalam news liveജാഗ്രത! കേരളത്തിന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, രാത്രി 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂർ ഇടിമിന്നൽ മഴ സാധ്യത ശക്തം
Malayalam news liveസ്വർണപ്പണയ തിരുമറി കേസ്; ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് അറസ്റ്റിൽ
ആലപ്പുഴ ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ പണയം തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
Malayalam news liveബിഹാർ തെരഞ്ഞെടുപ്പ്; കടുത്ത മത്സരമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചനം, എന്‍ഡിഎയ്ക്ക് മുന്‍ഗണന
ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് മുൻതൂക്കം പ്രവചിച്ച് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലവും
Malayalam news liveതീവ്ര വോട്ടർ പട്ടിക പരിഷകരണം; സഹകരിക്കാൻ കോണ്‍ഗ്രസ്, കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്. നിയോജകമണ്ഡലങ്ങളുടെ ചുമതല കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക്
Malayalam news liveതൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; സംഭവം ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കത്തിന് പിന്നാലെ, കേസെടുത്ത് പൊലീസ്
തൃശൂർ കൊരട്ടിയിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു
Malayalam news live`ഇത് ഉത്തരവാദിത്തത്തിൽ നിന്നുളള ഒളിച്ചോട്ടം', ഹൈക്കോടതി ഉത്തരവ് പരിഗണിക്കാതിരുന്ന ഡെപ്യൂട്ടി കലക്ടർക്ക് പിഴ
നിലവിൽ കോട്ടയം ഡെപ്യൂട്ടി കലക്ടറായ എസ് ശ്രീജിത്തിന് പിഴയിട്ട് ഹൈക്കോടതി. പാലക്കാട് ഡെപ്യൂട്ടി കലക്ടർ ആയിരിക്കെ തന്‍റെ ഭൂമി നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശിയുടെ അപേക്ഷ തളളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി
Malayalam news liveമൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടയല്‍; ഇസ്രയേലിൽ നിന്നുള്ള വനിതകളെ തടഞ്ഞു, സഞ്ചാരികൾ പരാതി നൽകാത്തതിനാൽ കേസില്ല
മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് വിദേശ വിനോദ സഞ്ചാരികളെ തടഞ്ഞത്
Malayalam news liveപിഎം ശ്രീ പദ്ധതി - തുടർ നടപടികൾ നിർത്തിവെക്കാൻ കേരളം; കേന്ദ്രത്തിന് കത്തയച്ചു
പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം. കത്ത് വൈകുന്നതിൽ സിപിഐ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണ് കത്തയച്ചത്.
Malayalam news liveദില്ലി സ്ഫോടനം - പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി, ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാൻ ജാഗ്രത നിർദേശം
സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് ചുവന്ന കളർ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്ന് നിഗമനം. ഈ കാര്‍ കണ്ടുപിടിക്കുന്നതിനായി ദില്ലി നഗരത്തിൽ ഉടനീളം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവരെ മോദി സന്ദർശിച്ചു.
Malayalam news liveമഞ്ഞുമ്മൽ ബോയ്സിന് തെരഞ്ഞെടുപ്പിൽ എന്ത് കാര്യം? കാര്യമുണ്ട്! അങ്കത്തിനിറങ്ങി സുഭാഷ് (ഒറിജിനൽ), ഏലൂർ നഗരസഭയിൽ സ്ഥാനാർത്ഥി
ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുഭാഷാണ്. കൊക്കയിൽ വീണ് സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ്. സുഭാഷിന് വോട്ട് ചോദിച്ച് കുട്ടേട്ടൻ ഇറങ്ങുമോ എന്നതാണ് ഇനി അറിയാനുള്ളത്
Malayalam news liveദില്ലി സ്ഫോടനം - ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ, 300 കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം
ദില്ലിയിൽ സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം
Malayalam news liveധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടിക്ക് അന്വേഷണം തുടരാം, സ്റ്റേ നീക്കി കർണാടക ഹൈക്കോടതി
ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കർണാടക ഹൈക്കോടതി
Malayalam news liveവേണുവിൻ്റെ മരണം - കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് പിന്മാറി ആരോഗ്യ വകുപ്പ്
മരിച്ച വേണുവിൻ്റെ കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് ആരോഗ്യ വകുപ്പ് പിന്മാറി. ഭാര്യ സിന്ധു ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം.
Malayalam news liveദില്ലിയിലും ഇസ്ലാമാബാദിലും 24 മണിക്കൂറിൽ സ്ഫോടനം നടത്തിയത് പാക് സൈന്യം 'സ്വത്ത്' എന്ന് വിളിക്കുന്നവർ, ചർച്ചയായി പാക് മാധ്യമ പ്രവർത്തകൻ്റെ കുറിപ്പ്
ദില്ലിയിലും ഇസ്ലാമാബാദിലും ഭീകരാക്രമണം നടത്തിയവരെ 'പാക് സൈന്യം തങ്ങളുടെ സ്വത്ത്' എന്നാണ് വിശേഷിപ്പിക്കുന്നതെന്നാണ് തഹ സിദ്ദിഖിയുടെ വിമർശനം. 'ഇത് അവസാനിപ്പിക്കാതെ സൗത്ത് ഏഷ്യയിൽ സമാധാനം പുലരില്ല'
Malayalam news liveകേരള സര്‍വകലാശാലയില്‍ പ്രതിഷേധം; വിസിയെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ, പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം
കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. വിസിയുടെ കാര്‍ തടഞ്ഞുവെച്ചു
Malayalam news liveസ്ഫോടനവുമായി ബന്ധമില്ലെന്ന് അൽഫല സർവകലാശാല, പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് പ്രസ്താവന; രാസവസ്തുക്കൾ ക്യാമ്പസിൽ സൂക്ഷിക്കുന്നില്ലെന്ന് വിശദീകരണം
ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽഫല സർവകലാശാല
Malayalam news liveകോഴിക്കോട് പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി, പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിൽ നിന്നും 11, 12,13 വയസ്സുള്ള മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്.
Malayalam news liveദില്ലി സ്ഫോടനം; പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന, കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്
ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന
Malayalam news liveടിപി ചന്ദ്രശേഖരൻ വധക്കേസ് - കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ, സർക്കാരിൻ്റെ വിശദീകരണം തേടി കോടതി
ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. കേസിൽ കൊടിസുനി ഉൾപ്പെടെയുള്ള പ്രതികളുടെ ജയിലിലെ കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്.
Malayalam news liveയുവതിക്ക് നേരെ ഭർത്താവിന്റെ അതിക്രൂര മർദനം; ഗുരുതര പരിക്കുമായി യുവതി ആശുപത്രിയിൽ, മക്കളെയും മർദിക്കുമെന്ന് വെളിപ്പെടുത്തൽ
കോട്ടയത്ത് യുവതിയെ മര്‍ദിച്ച് ഭര്‍ത്താവ്. 39കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചത്. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.