ചായക്ക് 12 രൂപ, ഊണിന് 75, പൊറോട്ടക്ക് 13, ഇഡ്ഢലിക്കും ദോശക്കും 12, മസാല ദോശ 53 രൂപ; ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസമായി ഭക്ഷണ വിലയിൽ കളക്ടർ ഉത്തരവിറക്കി
- Home
- News
- India News
- ഭക്ഷണ വിലയിൽ കളക്ടറുടെ ഉത്തരവ്! ചായക്ക് 12, ഊണിന് 75, പൊറോട്ടക്ക് 13, ഇഡ്ഢലിക്കും ദോശക്കും 12, മസാല ദോശക്ക് 53! ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസം
ഭക്ഷണ വിലയിൽ കളക്ടറുടെ ഉത്തരവ്! ചായക്ക് 12, ഊണിന് 75, പൊറോട്ടക്ക് 13, ഇഡ്ഢലിക്കും ദോശക്കും 12, മസാല ദോശക്ക് 53! ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസം

ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നാണ് വിവരം.
Malayalam news liveഭക്ഷണ വിലയിൽ കളക്ടറുടെ ഉത്തരവ്! ചായക്ക് 12, ഊണിന് 75, പൊറോട്ടക്ക് 13, ഇഡ്ഢലിക്കും ദോശക്കും 12, മസാല ദോശക്ക് 53! ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസം
Malayalam news live'വൈഭവ്' കൊടുങ്കാറ്റിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം, 15 സിക്സ് പറത്തിയ സൂര്യവന്‍ഷിയുടെ 144
15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി, യു എ ഇ ബൗളർമാരെ അടിച്ച് പറത്തി. 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്
Malayalam news liveചെങ്കോട്ട സ്ഫോടനം; ഒരു ഡോക്ടര്‍ കൂടി അറസ്റ്റിൽ, ഭീകരർക്കെതിരെ നടപടിയുമായി ദേശീയ മെഡിക്കൽ കമ്മീഷൻ, രജിസ്ട്രേഷൻ റദ്ദാക്കി
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റിൽ. അതേസമയം,അറസ്റ്റിലായ ഭീകരുടെ ഡോക്ടര്‍ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. യുഎപിഎ പ്രകാരം കേസെടുത്തതോടെയാണ് നടപടി
Malayalam news liveബിഹാറിലെ തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി; 'തെരഞ്ഞെടുപ്പ് ഫലം ആശ്ചര്യപ്പെടുത്തി, മഹാസഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി'
മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി
Malayalam news live2005 ൽ അവസാനത്തെ തോൽവിയും ജയവും! മുഖ്യമന്ത്രി കസേരയിലേക്കുള്ള 'മാന്ത്രിക വഴി', എംഎൽസി; 2 പതിറ്റാണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നിതിഷ്;
ബിഹാറിന്‍റെ അധികാരം ഏറ്റവും കൂടുതൽ കാലം കൈയ്യാളിയ മുഖ്യമന്ത്രി, എം എൽ എ ആകാത്ത 40 വർഷങ്ങളാണ് കടന്നുപോയത്. 1985 ലാണ് നിതീഷ് കുമാർ അവസാനമായിട്ട് എം എൽ എ ആയത്
Malayalam news liveതോര്‍ത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. പാലക്കാട് പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.
Malayalam news liveബിഹാർ വിജയം ആഘോഷിച്ച് എന്‍ഡിഎ; 'ജംഗിൾ രാജിന് നോ എന്‍ട്രി', ഇത് ട്രന്‍ഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ
ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്
Malayalam news liveശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി; നിര്‍ണായക നീക്കം, എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ
ശബരിമല സ്വർണ്ണകൊള്ളയിൽ കേസെടുക്കുന്നതിന് മുന്നോടിയായി നിലവിലുള്ള എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു
Malayalam news liveവഴിയോരത്ത് 72 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കൊന്നത് കടം കൊടുത്ത പണം ചോദിച്ചതിന്, മൂന്നുപേർ പിടിയിൽ
മൈസൂരില്‍ ചാമരാജ് നഗറിൽ വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വയോധികനെ മൂന്നുപേർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു
Malayalam news liveകോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും; ഇടിമിന്നലേറ്റ് പൂച്ച ചത്തു, വീട്ടിലെ വയറിങ് കത്തിനശിച്ചു
കോഴിക്കോട്ടെ മലയോര മേഖളയിൽ കനത്ത ഇടിയും മഴയും. മഴയിൽ മലയോര മേഖലയിൽ വ്യാപക നാശം. മണാശ്ശേരിയിൽ ഇടിമിന്നലേറ്റ് പൂച്ച ചത്തു. ഇടിമിന്നൽ ഏൽക്കാതെ തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്
Malayalam news live'നിതീഷ് കുമാർ എൻഡിഎ വിടും, ഇന്ത്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും', പ്രതിപക്ഷത്തിന്‍റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയ മഹാ വിജയം
മഹാസഖ്യം വിജയിച്ചാല്‍ ജെ ഡി യുവും നിതീഷ് കുമാറും എന്‍ ഡി എ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും കണക്കുകൂട്ടിയ ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ബിഹാര്‍ ഫലം
Malayalam news liveമഹാവിജയത്തന്‍റെ തിളക്കത്തില്‍ എന്‍ഡിഎ; ബിഹാറില്‍ നീതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും, രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപിക്ക്
മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകും
Malayalam news liveകൊച്ചി ഡെപ്യൂട്ടി മേയര്‍ കെഎ അൻസിയ സിപിഐയിൽ നിന്ന് രാജിവെച്ചു, പാര്‍ട്ടി അംഗത്വം പോലുമില്ലാത്തയാള്‍ക്ക് സീറ്റ് നൽകിയെന്ന് അൻസിയ
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെഎ അൻസിയ ആണ് സിപിഐയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്
Malayalam news liveകേരളത്തിൽ വീണ്ടും അതിശക്ത മഴ, 3 ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, മൊത്തം 6 ജില്ലകളിൽ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത
ആദ്യം മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ 3 ജില്ലകളിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്
Malayalam news liveശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ അതിശക്ത മഴ, കേരളത്തിൽ ഓറഞ്ച് അലർട്ട് 3 ജില്ലകളിൽ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
Malayalam news live'വികസനം കൊണ്ടുവന്നെങ്കില്‍ എന്തുകൊണ്ടാണ് ആര്യയെ മത്സരിപ്പിക്കാത്തത്?'; ബിഹാർ റിസൾട്ട് കേരളത്തിലും മാതൃകയാക്കാമെന്ന് കെ സുരേന്ദ്രൻ
വോട്ട് ചോരി ആരോപണം ബിഹാറിൽ കോൺഗ്രസ് ഇതര കക്ഷികൾ ഏറ്റുപിടിച്ചില്ല. കേരളത്തിൽ മാറി ചിന്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്.
Malayalam news liveഎസ്ഐആറില്‍ ഇടപെടില്ല, സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം; സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഉത്തരവ്
ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ്
Malayalam news liveബിഹാറിലെ തേരോട്ടം; കേന്ദ്ര സർക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രം, കനത്ത് പ്രഹരമേറ്റ് 'ഇന്ത്യ' സഖ്യം
ബിഹാറില്‍ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രമായി
Malayalam news liveമെഡിക്കല്‍ കോളേജിലെ നിലത്ത് കിടത്തി ചികിത്സ;ന്യായീകരിച്ച് വീണ ജോർജ്, എത്തുന്നത് ഉൾക്കൊള്ളുന്നതിലും അധികം രോഗികൾ എന്ന് വിശദീകരണം
മെഡിക്കല്‍ കോളേജിലെ നിലത്ത് കിടത്തി ചികിത്സയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
Malayalam news liveനാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; സംഘർഷത്തിന് പിന്നിൽ പേരോട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പക
കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.100 ഓളം വരുന്ന വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്